5 November 2024, Tuesday
KSFE Galaxy Chits Banner 2

കേരളത്തിന്റെ ഗ്രാമീണ മേഖലയിലെ സാമ്പത്തിക സ്ഥിതി ശക്തം; എന്‍എസ്എസ്ഒ റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
June 9, 2024 10:59 pm

കേരളത്തിന്റെ ഗ്രാമീണ മേഖലയിലെ സാമ്പത്തിക സ്ഥിതി ശക്തമാണെന്ന് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട്. കുടുംബ ഉപഭോഗവും ചെലവും സംബന്ധിച്ച് നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫിസ് (എന്‍എസ്എസ്ഒ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2011–12നും 2022–23നും ഇടയില്‍ രാജ്യത്തെ നഗരങ്ങളിലും ഗ്രാമങ്ങളിലും അസമത്വം കുറഞ്ഞെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ രാജ്യത്ത് അസമത്വം വര്‍ധിച്ചെന്നും കോവി‍ഡ് മഹാമാരിക്ക് ശേഷം സമ്പദ് വ്യവസ്ഥ തകര്‍ച്ചയില്‍ നിന്ന് കരകയറുകയാണെന്നും പല സ്വതന്ത്ര സംഘടനകളും നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതിന് വിരുദ്ധമായ റിപ്പോര്‍ട്ടാണ് എന്‍എസ്എസ്ഒ തയ്യാറാക്കിയിരിക്കുന്നത്. 

ഗ്രാമങ്ങളിലെ സമ്പദ് വ്യവസ്ഥ ഏറ്റവും ശക്തം കേരളത്തിലാണെന്നും ഇവിടങ്ങളിലെ പ്രതിശീര്‍ഷ പ്രതിമാസ വരുമാനം 5,924 രൂപയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. നിതി ആയോഗ് അടക്കം കേന്ദ്രം തയ്യാറാക്കിയ പല റിപ്പോര്‍ട്ടുകളിലും ആരോഗ്യം, വിദ്യാഭ്യാസം, ക്രമസമാധാനം എന്നീ മേഖലകളിലെല്ലാം കേരളം ഒന്നാമതാണ്. സംസ്ഥാനത്തെ ആരോഗ്യമേഖലയെക്കുറിച്ച് മനസിലാക്കാന്‍ വിദേശങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ കേരളത്തില്‍ എത്തുന്നുണ്ട്. 

നഗരങ്ങളിലെ സമ്പദ്ഘടന ഏറ്റവും ശക്തം തെലങ്കാനയിലാണെന്നും എന്‍എസ്എസ്ഒ റിപ്പോര്‍ട്ട് പറയുന്നു. ഒരു മാസത്തെ പ്രതിശീര്‍ഷ വരുമാനം 8,158 രൂപയാണ്. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും സാമ്പത്തിക സ്ഥിതി ഏറ്റവും മോശമായ സംസ്ഥാനം ഛത്തീസ്ഗഢ് ആണ്. ഗ്രാമങ്ങളില്‍ 2,466 രൂപയും നഗരങ്ങളില്‍ 4,483 രൂപയുമാണ് ഇവിടുത്തെ പ്രതിശീര്‍ഷ വരുമാനം. രാജ്യത്തെ മൊത്തം ഉപഭോഗ ചെലവിന്റെ 22.7 ശതമാനം ഗ്രാമങ്ങളിലും 25.7 ശതമാനം നഗരങ്ങളിലുമാണ്. 

Eng­lish Summary:Economic sit­u­a­tion in rur­al areas of Ker­ala is strong; NSSO Report

You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.