15 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 17, 2024
October 12, 2024
October 11, 2024
October 7, 2024
September 22, 2024
September 19, 2024
September 18, 2024
September 17, 2024
September 17, 2024
August 31, 2024

മോഡി ഭരണത്തില്‍ ഇഡി നടപടികള്‍ പെരുകി; യുപിഎ കാലത്തെക്കാള്‍ 86 മടങ്ങ്

Janayugom Webdesk
ന്യൂഡല്‍ഹി
April 18, 2024 9:05 am

കഴിഞ്ഞ പതിറ്റാണ്ടിനിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന, പിടിച്ചെടുക്കല്‍ നടപടികളില്‍ വന്‍ വര്‍ധന. രാഷ്ട്രീയ പ്രതിയോഗികളെയും എതിരാളികളെയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മെരുക്കുന്നതിനുള്ള പരിശോധനകളില്‍ 86 മടങ്ങാണ് വര്‍ധന. കേന്ദ്രസര്‍ക്കാരിന്റെ ഏകപക്ഷീയ നടപടിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് പിടിഐ തയ്യാറാക്കിയ വിശകലന റിപ്പോര്‍ട്ട് പുറത്തുവന്നത്. കള്ളപ്പണ നിരോധന നിയമപ്രകാരം ഇഡി നടത്തുന്ന പരിശോധനകള്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ 86 മടങ്ങാണ് വര്‍ധിച്ചത്. ഈ കാലയളവില്‍ സ്വത്തുവകകള്‍ പിടിച്ചെടുക്കുന്നതില്‍ 25 മടങ്ങ് വര്‍ധവുമുണ്ടായി.

2014 ഏപ്രില്‍-2024 മാര്‍ച്ച് കാലയളവും 2005 ജൂലൈ-2014 മാര്‍ച്ച് കാലയളവും തമ്മില്‍ താരതമ്യം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കള്ളപ്പണ നിരോധന നിയമ (പിഎംഎല്‍എ)ത്തിന്റെ വിവിധവശങ്ങള്‍ ഉപയോഗിച്ച് നടപടികള്‍ ശക്തമാക്കിയതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2002 ജൂലൈ ഒന്നുമുതല്‍ പിഎംഎല്‍എ നിയമം പ്രാബല്യത്തില്‍ വന്നു. നികുതി വെട്ടിപ്പ്, കള്ളപ്പണം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുകയായിരുന്നു നിയമത്തിന്റെ ലക്ഷ്യം. 

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇഡി രജിസ്റ്റര്‍ ചെയ്തത് 5155 പിഎംഎല്‍എ കേസുകളാണ്. ഇത് യുപിഎ കാലഘട്ടത്തേക്കാള്‍ മൂന്ന് മടങ്ങ് അധികമാണ്. 1797 പിഎംഎല്‍എ എഫ്ഐആറുകള്‍ മാത്രമായിരുന്നു നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2014 ലാണ് പിഎംഎല്‍എ കേസിലെ ആദ്യ ശിക്ഷാനടപടി ആരംഭിച്ചത്. എന്നാല്‍ ഇതുവരെ ശിക്ഷിക്കപ്പെട്ടത് 63 പേര്‍ മാത്രമാണ്. 2014നും 24നും ഇടയില്‍ രാജ്യവ്യാപകമായി 7264 റെയ്ഡുകളാണ് ഇഡി നടത്തിയത്. മുന്‍ കാലയളവില്‍ ഇത് വെറും 84 എണ്ണം മാത്രമായിരുന്നു. 86 ഇരട്ടിയാണ് വര്‍ധന. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 29 അറസ്റ്റും 5086.43 കോടി രൂപയുടെ പിടിച്ചെടുക്കലുമാണുണ്ടായത്. എന്നാല്‍ ബിജെപിയുടെ ഭരണത്തില്‍ 755 പേരെ പിടികൂടുകയും 1,21,618 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു. 

Eng­lish Sum­ma­ry: ED actions mul­ti­plied in Modi regime; 86 times than dur­ing UPA

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.