ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹരിയാനയിലെ കോൺഗ്രസ് എംഎൽഎ സുരേന്ദർ പൻവാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. 55 കാരനായ നിയമസഭാംഗത്തെ ഗുരുഗ്രാമിൽ വെച്ച് പുലർച്ചെയാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ഇയാളെ അംബാലയിലെ പ്രത്യേക പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് (പിഎംഎൽഎ) കോടതിയിൽ ഹാജരാക്കും, അവിടെ കേന്ദ്ര ഏജൻസി കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
സംസ്ഥാനത്തെ യമുനാനഗർ മേഖലയിൽ വൻതോതിലുള്ള അനധികൃത ഖനനം നടത്തിയെന്നാരോപിച്ച് ജനുവരിയിൽ എംഎൽഎയുടെ സ്ഥാപനത്തിൽ ഏജൻസി റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് യമുനാനഗറിൽ നിന്നുള്ള മുൻ ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി) നിയമസഭാംഗം ദിൽബാഗ് സിങ്ങിനെയും അദ്ദേഹത്തിൻ്റെ കൂട്ടാളികളിലൊരാളായ കുൽവീന്ദർ സിങ്ങിനെയും കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഹരിയാനയിലെ 90 സീറ്റുകളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഈ വർഷം അവസാനം നടക്കും.
English Summary: ED arrests Haryana Congress MLA Surender Panwar in mining case
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.