കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ ക്രിമിനൽ വകുപ്പുകൾ പ്രകാരമാണ് ഗോഖലെയെ കസ്റ്റഡിയിലെടുത്തത്. കേസിൽ ഗുജറാത്ത് പൊലീസിന്റെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഗോഖലെ. റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി ഗോഖലെയെ പ്രാദേശിക കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്.
ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച പണം ദുരുപയോഗം ചെയ്തെന്ന കേസിൽ കഴിഞ്ഞ വർഷം ഡിസംബറിൽ ഗുജറാത്ത് പൊലീസ് ഗോഖലെയെ ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. മോർബി പാലം തകർന്നതുമായി ബന്ധപ്പെട്ട ട്വീറ്റിനെ തുടർന്ന് ഡിസംബറിൽ ഗുജറാത്ത് പൊലീസ് രണ്ട് തവണ അറസ്റ്റ് ചെയ്തു. വ്യാജ വാർത്ത പ്രചരിപ്പിച്ചുവെന്ന അഹമ്മദാബാദ് സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. പാലം തകർന്ന ശേഷമുള്ള നരേന്ദ്ര മോഡിയുടെ മോർബി സന്ദർശനത്തിന് 30 കോടിയോളം രൂപ ചെലവായി എന്ന് സാകേത് ഗോഖലെ ട്വീറ്റ് ചെയ്തിരുന്നു. വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇതെന്നും ട്വീറ്റിലുണ്ടായിരുന്നു.
English Summary: ED arrests Saket Gokhale
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.