21 January 2026, Wednesday

Related news

January 15, 2026
January 8, 2026
December 31, 2025
December 19, 2025
December 19, 2025
December 19, 2025
December 16, 2025
December 14, 2025
November 28, 2025
November 23, 2025

ഹൈറിച്ച് ഉടമകളുടെ 203 കോടിയുടെ സ്വത്ത് മരവിപ്പിച്ചു

Janayugom Webdesk
കൊച്ചി
January 25, 2024 8:35 pm

‘ഹൈറിച്ച്’ ഓൺലൈൻ ഷോപ്പി ഉടമകളുടെ 203 കോടിയുടെ സ്വത്ത് മരവിപ്പിച്ചു. ഓൺലൈൻ ഷോപ്പിയുടെ മറവിൽ നടന്ന തട്ടിപ്പിൽ ഇഡിയും അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടപടി. ഹൈറിച്ച് നടത്തിയത് വൻ തട്ടിപ്പാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കമ്പനി സമാഹരിച്ച പണത്തിൽ 482 കോടി ശേഖരിച്ചത് ക്രിപ്‌റ്റോകറൻസി വഴിയാണെന്നാണ് ഇഡി പറയുന്നത്. അതേസമയം, ഇഡി അറസ്റ്റിലേക്ക് നീങ്ങിയേക്കുമെന്ന സാഹചര്യത്തിൽ ഉടമകളായ കെ ഡി പ്രതാപനും ഭാര്യ ശ്രീന പ്രതാപനും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുമെന്നാണ് ഇഡി അധികൃതർ പറയുന്നത്. ഇവർക്കെതിരെ മുമ്പും സമാന കേസുള്ള വിവരം കോടതിയെ അറിയിക്കും.

ഓൺലൈൻ ഷോപ്പിങ് ഉൾപ്പെടെയുള്ള ബിസിനസുകളുടെ മറവിൽ ഹൈറിച്ച് കമ്പനി 1630 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. കമ്പനി 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി ജി എസ് ടി വകുപ്പും കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇ ഡിയും അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞദിവസം ഇ ഡി ഉദ്യോഗസ്ഥർ എത്തും മുമ്പ് അറസ്റ്റ് ഭയന്ന് എം ഡി പ്രതാപനും ഭാര്യ ശ്രീനയും കടന്നുകളഞ്ഞു. ഇവരെ കണ്ടെത്താൻ നിർദേശം നൽകാൻ പൊലീസിനോട് ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

ഹൈറിച്ചിന്റെ ഹെഡ് ഓഫീസ്, ഉടമകളുടെ രണ്ടുവീടുകൾ, തൃശ്ശൂരും എറണാകുളം ഇടപ്പള്ളിയിലുമുള്ള ശാഖകൾ എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസം ഇ ഡി റെയ്ഡ് നടത്തിയത്. പലചരക്ക് ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്കായി ഹൈറിച്ച് ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ മൾട്ടിലെവൽ മാർക്കറ്റിങ് രീതിയിലാണ് ഇടപാടുകാരെ സൃഷ്ടിച്ചത്. ഇന്ത്യയിലാകെ 680 ഷോപ്പുകളും കേരളത്തിൽ 78 ശാഖകളും ഉണ്ട്. ഏതാണ്ട് 1.63 ലക്ഷം ഇടപാടുകാരുടെ ഐ ഡികൾ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Eng­lish Sum­ma­ry: ED con­fis­cat­ed prop­er­ties of High­rich owners
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.