
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവി സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി ഒക്ടോബർ 15 വരെ നീട്ടി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഹരജിയിൽ ഉടൻ വാദം കേൾക്കണമെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ആവശ്യം അംഗീകരിച്ച കോടതി ഹരജിയിൽ വ്യാഴാഴ്ച വാദം കേൾക്കുമെന്നറിയിച്ചു.
ഈ മാസം പതിനൊന്നിനാണ് മിശ്രക്ക് ചട്ടവിരുദ്ധമായി നൽകിയ കാലാവധി നീട്ടി നൽകൽ ജസ്‌റ്റിസ് ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് റദ്ദാക്കിയത്. 31നകം പുതിയ ഡയറക്‌ടറെ നിയമിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി വിധി നടപ്പാക്കുന്നതിന് പകരം മിശ്രക്ക് വീണ്ടും കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
2018 നവംബറിൽ രണ്ടുവർഷത്തേക്കാണ് മിശ്രയെ ഇ.ഡി ഡയറക്ടറായി നിയമിച്ചത്. 2020 മേയിൽ കാലാവധി പൂർത്തിയായി. 2020 നവംബറിൽ അദ്ദേഹത്തിന് വിരമിക്കൽ പ്രായമായി. തുടർന്ന് ആദ്യ നിയമന ഉത്തരവിലെ രണ്ടുവർഷ സേവന കാലയളവ് മൂന്ന് വർഷമാക്കി ഭേദഗതി വരുത്തി.
english summary; ED director’s term should be extended till October 15; Center in the Supreme Court
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.