26 June 2024, Wednesday
KSFE Galaxy Chits

Related news

June 15, 2024
June 1, 2024
May 30, 2024
May 20, 2024
May 20, 2024
May 16, 2024
May 16, 2024
May 16, 2024
May 9, 2024
May 6, 2024

അമ്യൂസ്‌മെന്റ് കമ്പനിയുടെ 290 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

Janayugom Webdesk
ന്യൂഡല്‍ഹി
May 30, 2024 9:02 pm

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നോയിഡയിലെ പ്രശസ്‌തമായ ജിഐപി മാൾ ഉൾപ്പടെയുള്ള അമ്യൂസ്‌മെന്റ് , റിക്രിയേഷൻ സേവനങ്ങൾ നൽകുന്ന കമ്പനിയുടെ 290 കോടി രൂപയുടെ സ്വത്തുക്കൾ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി.
ഇന്റർനാഷണൽ അമ്യൂസ്‌മെന്റ് ലിമിറ്റഡ് (ഇന്റർനാഷണൽ റിക്രിയേഷൻ ആൻഡ് അമ്യൂസ്‌മെന്റ് ലിമിറ്റഡിന്റെ ഹോൾഡിങ് കമ്പനി)യുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സെക്‌ടർ 29, 52 എന്നിവിടങ്ങളിലെ ഷോപ്പുകൾ/മറ്റ് സ്ഥലം എന്നിവ അനുവദിക്കാമെന്ന ഉറപ്പിന്മേല്‍ 1,500 നിക്ഷേപകരിൽ നിന്നായി 400 കോടിയിലധികം കമ്പനി പിരിച്ചെടുത്തിരുന്നു. 

സമയപരിധിക്കുള്ളില്‍ പ്രോജക്ട് നല്‍കാന്‍ സാധിക്കാതെ വരുകയും അതിനൊപ്പം നിക്ഷേപകർക്ക് പ്രതിമാസം ഉറപ്പുനൽകിയ റിട്ടേണുകളും നൽകാതിരിക്കുകയും ചെയ്തു. നിക്ഷേപകരുടെ പണം കമ്പനി തട്ടിയെടുത്തു സ്വന്തം ആവശ്യത്തിനായി വകമാറ്റിയതായി ഇഡി അന്വേഷണത്തില്‍ കണ്ടെത്തി. 

നോയിഡയിലെ ഗ്രേറ്റ് ഇന്ത്യ പ്ലേസ് മാള്‍(ജിഐപി), ഇന്‍ർനാഷണൽ അമ്യൂസ്‌മെന്റ് ലിമിറ്റഡ്, ഇന്‍ർനാഷണൽ അമ്യൂസ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ പേരിൽ ജയ്പൂരിലെ ദൗലത്പൂർ വില്ലേജ് തഹ്‌സിലിലുള്ള അഡ്വഞ്ചർ ഐലൻഡ് ലിമിറ്റഡ് എന്നീ കമ്പനികളുടെ 291.18 കോടി രൂപയുടെ ആസ്‌തികളാണ് ഇഡി കണ്ടുകെട്ടിയത്.

Eng­lish Summary:ED has seized assets worth Rs 290 crore of the amuse­ment company
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.