കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് തിരിച്ചടി. രേഖകൾ ക്രൈംബ്രാഞ്ചിന് തിരികെ നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. രേഖകളുടെ പരിശോധന രണ്ടു മാസത്തിനകം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. കൊച്ചി പിഎംഎൽഎ കോടതിയിലുള്ള രേഖകളാണ് ക്രൈംബ്രാഞ്ചിന് കൈമാറേണ്ടത്.
രേഖകൾ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലാണ് ജസ്‌റ്റിസ് കെ ബാബുവിന്റെ ഉത്തരവ്. പിടിച്ചെടുത്ത രേഖകൾ നിശ്ചിതസമയത്തിനുള്ളിൽ ഫോറൻസിക് പരിശോധനയടക്കം പൂർത്തിയാക്കി തിരികെ നൽകാമെന്ന് ക്രൈംബ്രാഞ്ചുമായി ധാരണ ഉണ്ടാക്കാമല്ലോയെന്നും കോടതി പറഞ്ഞു.
അതേസമയം ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി നേരത്തെ പിഎംഎൽഎ കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. രേഖകൾ വിട്ടുനൽകാനാകില്ലെന്നും ഹർജി തള്ളണമെന്നും ആവശ്യപ്പെട്ട് ഇഡി കഴിഞ്ഞദിവസം സത്യവാങ്മൂലം നൽകിയത്.
പിഎംഎൽഎ കോടതിയുടെ പരിഗണനയിലുള്ള രേഖകൾ വിട്ടുനൽകണമെന്ന ആവശ്യം ക്രൈംബ്രാഞ്ചിന് ഉന്നയിക്കാനാകില്ലെന്നും ഈ രേഖകൾ കേസുകളുടെ തുടർനടപടികൾക്ക് ആവശ്യമാണെന്നും ഇഡി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. കരുവന്നൂർ ബാങ്ക് ക്രമക്കേട് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനിടെയാണ് ഇഡി ഇടപെടുന്നതും രേഖകൾ പിടിച്ചെടുക്കുന്നതും.
English Summary: ED hit back in Karuvannur; High Court to return seized documents to Crime Branch
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.