21 February 2026, Saturday

Related news

February 21, 2026
February 20, 2026
February 19, 2026
February 18, 2026
February 18, 2026
February 14, 2026
February 13, 2026
February 12, 2026
February 12, 2026
February 12, 2026

സെന്തിൽ ബാലാജിക്കെതിരെ ഇഡി സുപ്രീം കോടതിയില്‍

Janayugom Webdesk
ന്യൂഡൽഹി
June 19, 2023 11:48 pm

നിയമന അഴ‍ിമതിക്കേസിൽ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി വി സെന്തിൽ ബാലാജിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മദ്രാസ് ഹൈക്കോടതിയാണ് ബാലാജിയെ ചെന്നൈ സർക്കാർ ആശുപത്രിയിൽ നിന്ന് ചികിത്സാ സൗകര്യങ്ങൾ കൂടുതലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവാദം നൽകിയത്. നിലവിൽ കൊറോണറി ബൈപ്പാസ് ശസ്ത്രക്രിയയാണ് ബാലാജിക്ക് നിർദേശിച്ചിരിക്കുന്നത്. 

ബാലാജി ഏറെ സ്വാധീനമുള്ള മന്ത്രിയാണെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഇഡി സുപ്രീം കോടതിയില്‍ വാദിക്കുന്നു. എന്നാൽ ഹർജിയിൽ ഹൈക്കോടതി അന്തിമ വിധി പുറപ്പെടുവിച്ചതിനു ശേഷം മാത്രമേ ഹർജി സ്വീകരിക്കാനാകൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സുപ്രീം കോടതി ഹർജിയിൽ നാളെ വീണ്ടും വാദം കേൾക്കും.

Eng­lish Summary:ED in Supreme Court against Senthil Balaji

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.