22 December 2024, Sunday
KSFE Galaxy Chits Banner 2

കള്ളപ്പണം ഒളിപ്പിച്ചുവെന്നാരോപണം: ഐശ്യര്യ റായിയ്ക്ക് ഇഡി നോട്ടീസ്

Janayugom Webdesk
മുംബൈ
December 20, 2021 11:45 am

ബോളിവുഡ് നടിയും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യാ റായിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണമേന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. പനാമ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി. കള്ളപ്പണം ഒളിപ്പിച്ചുവെന്നതാണ് ആരോപണം. 1048 ഇന്ത്യക്കാരുടെ പേരുകളാണ് പനാമ രേഖകളുമായി ബന്ധപ്പെട്ട അന്വേഷണാത്മക പത്രപ്രവർത്തകരുടെ കൂട്ടായ്‌മ പുറത്തു വിട്ടിരിക്കുന്നത്. കേരളത്തിൽ നിന്ന് ഒമ്പത് പേരുടെ പേരും പനാമ പുറത്തു വിട്ട പട്ടികയിലുണ്ട്. ബോളിവുഡ് താരങ്ങളുൾപ്പെടെ നിരവധി പേരും പട്ടികയിലുണ്ട്.നേരത്തേ രണ്ട് തവണ ഇഡി ഐശ്വര്യയ്‌ക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ചോദ്യം ചെയ്യലിന് താരം എത്തുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

Eng­lish Sum­ma­ry: ED issued notice to Aish­warya Rai for mon­ey laundering

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.