24 December 2025, Wednesday

Related news

July 4, 2025
February 8, 2025
February 8, 2025
February 8, 2025
January 30, 2025
January 29, 2025
December 30, 2024
December 29, 2024
December 25, 2024
December 12, 2024

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കേജ്‌രിവാളിന് വീണ്ടും ഇഡി നോട്ടീസ്

Janayugom Webdesk
ന്യൂഡല്‍ഹി
March 17, 2024 11:45 am

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് വീണ്ടും ഇഡിയുടെ സമന്‍സ്. വ്യാഴാഴ്ച ഹാജരാകാനാണ് നിര്‍ദേശം. ഒമ്പതാം തവണയാണ് ഇഡി കെജ്‌രിവാളിന് നോട്ടീസ് അയക്കുന്നത്.

ഡല്‍ഹി മദ്യനയക്കേസിലും അഴിമതിക്കേസിലും ജല്‍ ബോര്‍ഡ് അഴിമതിക്കേസിലുമാണ് ചോദ്യം ചെയ്യല്‍ നടക്കുക. മദ്യനയ അഴിമതിക്കേസില്‍ മാര്‍ച്ച് 21‑നും ജല്‍ ബോര്‍ഡ് കേസില്‍ മാര്‍ച്ച് 17‑നും ഹാജരാകാനാണ് നിര്‍ദേശം. ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതുമായി ബന്ധപ്പെട്ട പരാതികളില്‍ കഴിഞ്ഞ ദിവസം കെജ്‌രിവാളിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത സമന്‍സ് ലഭിച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: ED issues 9th sum­mons to CM Arvind Kejriwal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.