11 January 2026, Sunday

Related news

January 8, 2026
December 31, 2025
December 19, 2025
December 19, 2025
December 19, 2025
December 16, 2025
December 14, 2025
November 28, 2025
November 23, 2025
November 21, 2025

മഹുവ മൊയ്ത്രയ്ക്ക് വീണ്ടും ഇഡി നോട്ടീസ്; നാളെ ഹാജരാകണം

Janayugom Webdesk
ന്യൂഡല്‍ഹി
March 27, 2024 5:57 pm

വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസയച്ചു. നാളെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇത് മൂന്നാമത്തെ സമന്‍സാണ് ഇഡി അയച്ചത്. മുമ്പ് ഫെബ്രുവരി 19നും മാര്‍ച്ച് 11നും സമന്‍സ് അയച്ചിരുന്നെങ്കിലും മഹുവ ഹാജരായിരുന്നില്ല. കഴിഞ്ഞ ദിവസം ചോദ്യത്തിന് കോഴക്കേസില്‍ മഹുവയുടെ വസതികളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് ഇഡി നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ മഹുവ പരാതി നല്‍കിയിരുന്നു. ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണയും മഹുവ സ്ഥാനാര്‍ത്ഥിയാണ്.

Eng­lish Summary:ED notice again to Mahua Moitra; Must appear tomorrow
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.