26 June 2024, Wednesday
KSFE Galaxy Chits

Related news

June 20, 2024
June 15, 2024
June 1, 2024
June 1, 2024
May 30, 2024
May 30, 2024
May 20, 2024
May 20, 2024
May 20, 2024
May 16, 2024

ഇടക്കാല ജാമ്യം നീട്ടണമെന്ന കെജ്‌രിവാളിന്റെ ഹര്‍ജിയെ എതിർത്ത് ഇഡി

Janayugom Webdesk
ന്യൂഡൽഹി
June 1, 2024 6:32 pm

ഇടക്കാല ജാമ്യം നീട്ടണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഹരജിയെ എതിർത്ത് ഇ.ഡി. കെജ്‌രിവാൾ ആരോഗ്യത്തെക്കുറിച്ച് തെറ്റായ പ്രസ്താവനകൾ നടത്തിയെന്ന് ഇ.ഡി അവകാശപ്പെട്ടു. ഡൽഹി കോടതി ജൂൺ 5ന് വീണ്ടും വാദം കേൾക്കും.

ആരോ​ഗ്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അദ്ദേഹം വസ്തുതകൾ മറച്ചുവെക്കുന്നുവെന്നും തെറ്റായ പ്രസ്താവനകൾ നടത്തുന്നുവെന്നും ഇ.ഡി.ക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. കീഴടങ്ങൽ സംബന്ധിച്ച കെജ്രിവാളിന്‍റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മേത്ത പറഞ്ഞു. കീഴടങ്ങൽ തീയതി സംബന്ധിച്ച സുപ്രീം കോടതിയുടെ നിർദേശത്തിൽ മാറ്റം വരുത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് ജാമ്യം നീട്ടണമെന്ന് കെജ്‌രിവാൾ ആവശ്യപ്പെട്ടത്. ജയിലിലായിരുന്നപ്പോൾ തനിക്ക് മരുന്നുകൾ തന്നിരുന്നില്ല. അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ആറു കിലോ ഭാരം കുറഞ്ഞു. അറസ്റ്റു ചെയ്യപ്പെടുമ്പോൾ 70 കിലോ ആയിരുന്നു ഭാരം. ജയിലിൽനിന്ന് പുറത്തുവന്നിട്ടും ശരീരഭാരം കൂട്ടാൻ കഴിഞ്ഞിട്ടില്ല. നിരവധി പരിശോധനകൾ നടത്താൻ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെന്ന് കെജ്രിവാൾ പറഞ്ഞിരുന്നു. എന്നാൽ കെജ്‌രിവാളിന് ഒരു കിലോഗ്രാം ഭാരം കൂടിയതായി ഏജൻസി അവകാശപ്പെട്ടു. വൈദ്യപരിശോധന നടത്തുന്നതിന് പകരം രാജ്യത്തുടനീളം യാത്ര ചെയ്യുകയായിരുന്നുവെന്നും ഏജൻസി ആരോപിച്ചു.

Eng­lish summary;ED oppos­es Kejri­wal’s plea to extend inter­im bail
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.