17 January 2026, Saturday

Related news

January 15, 2026
January 8, 2026
December 31, 2025
December 19, 2025
December 19, 2025
December 19, 2025
December 16, 2025
December 14, 2025
November 28, 2025
November 23, 2025

കെജിരിവാളിന് വീണ്ടും സമന്‍സ് അയച്ച് ഇഡി

Janayugom Webdesk
ന്യൂഡല്‍ഹി
February 20, 2024 10:29 am

ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരിവിന്ദ് കെജിരിവാളിന് ഉടന്‍ ഹാജരാകണമെന്ന് കാട്ടി ആറാമതും സമന്‍സ് അയച്ച് ഇഡി.ഡൽഹി മദ്യനയ കേസിൽ മാർച്ച് 16ന് ഹാജരാകണമെന്ന കോടതി നിർദേശം നിലവിലിരിക്കെയാണ് സമന്‍സ് ഇഡി അയച്ചിരിക്കുന്നത്.

സമൻസ്‌ നിരാകരിക്കുന്നതിനെ ചോദ്യംചെയ്‌ത്‌ ഇഡി കോടതിയെ സമീപിച്ചിട്ടുള്ള സാഹചര്യത്തിൽ ഹാജരാകേണ്ടതില്ലെന്ന്‌ കെജിരിവാള്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ അഞ്ചുവട്ടം ഇഡി അയച്ച സമൻസും കെജിരിവാള്‍ തള്ളിയിരുന്നു.

സമൻസ്‌ പാലിക്കുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടി ഐപിസി 174–-ാം വകുപ്പ്‌ പ്രകാരമാണ്‌ ഇഡി കോടതിയെ സമീപിച്ചിട്ടുള്ളത്‌. കേസിൽ കഴിഞ്ഞ ദിവസം കെജിരിവാള്‍ റോസ് അവന്യൂ കോടതിയിൽ ഓൺലൈനായി ഹാജരായിരുന്നു. 

Eng­lish Summary:
ED sum­mons Kejiri­w­al again

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.