21 January 2026, Wednesday

Related news

May 17, 2025
September 17, 2024
August 12, 2024
August 5, 2024
June 29, 2024
June 26, 2024
June 25, 2024
June 20, 2024
May 16, 2024
May 13, 2024

അരവിന്ദ് കെജ്‌രിവാളിന് എട്ടാമതും ഇഡി സമന്‍സ്

Janayugom Webdesk
ന്യൂഡല്‍ഹി
February 27, 2024 10:12 pm

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എട്ടാമതും സമന്‍സ് അയച്ച് എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ഏഴുതവണ സമന്‍സ് അയച്ചെങ്കിലും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല. എട്ടാമത്തെ സമന്‍സില്‍ മാര്‍ച്ച് നാലിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.

ഇഡിയുടെ നോട്ടീസുകള്‍ നിയമവിരുദ്ധമാണെന്നും കോടതി ഉത്തരവിട്ടാല്‍ മാത്രമെ ഇഡിക്ക് മുന്നിലെത്തൂവെന്നും കെജ്‌രിവാള്‍ അറിയിച്ചിരുന്നു. അതേസമയം ചോദ്യം ചെയ്യുന്നതിനായി നല്‍കിയ തുടര്‍ച്ചയായ നോട്ടീസുകള്‍ കെജ്‌രിവാള്‍ അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഇഡി ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നു. കേസില്‍ മാര്‍ച്ച് 16ന് വാദം കേള്‍ക്കാനിരിക്കെയാണ് ഇഡി വീണ്ടും നോട്ടീസ് അയച്ചത്.

Eng­lish Sum­ma­ry: ED sum­mons to Arvind Kejri­w­al for the eighth time
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.