സ്വര്‍ണക്കടത്തുകേസില്‍ സ്വപ്‌ന സുരേഷിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് രേഖപ്പെടുത്തും. രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാകും മൊഴി രേഖപ്പെടുത്തുക. ഇതിനുശേഷമാകും കേസില്‍ തെളിവെടുപ്പുകള്‍ തുടങ്ങുക.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും മറ്റ് ഉന്നത രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പേരുകളും സ്വപ്ന പരാമര്‍ശിച്ച സാഹചര്യത്തിലാണ് ഇഡിയുടെ രണ്ടാംഘട്ട അന്വേഷണം. കേസിലെ മറ്റൊരു പ്രതിയായ എം ശിവശങ്കറിന്റെ പുസ്തകത്തിലെ ചില പരാമര്‍ശങ്ങളിലും സ്വപ്നയുടെ മൊഴി രേഖപ്പെടുത്തും.
കസ്റ്റംസിന് ഒന്നരവര്‍ഷം മുമ്പ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ഇഡിക്കു നല്‍കാന്‍ വിധിയായെങ്കിലും ഇതുവരെ അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ല. ഇതുകൂടി ലഭിച്ചശേഷം രണ്ടു രഹസ്യമൊഴികളും താരതമ്യം ചെയ്ത് കൂടുതൽ നടപടികളിലേക്ക് കടക്കും. സ്വപ്ന സുരേഷ് സുരക്ഷ ആവശ്യപ്പെട്ട് നൽകിയ ഹർജി ഇന്ന് സെഷൻസ് കോടതി പരിഗണിക്കും.
English Summary:ED will record Swapna Suresh’s statement today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.