23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചത് രണ്ട് കോടി പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായം കണക്കിലെടുത്തെന്ന് എടപ്പാടി പളനിസ്വാമി

Janayugom Webdesk
ന്യൂഡല്‍ഹി
October 3, 2023 4:26 pm

ബിജെപിയുമായുള്ള നാല് വര്‍ഷത്തെ സഖ്യം അവസാനിപ്പിച്ചത് രണ്ട് കോടി പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായം കണക്കിലെടുത്താണെന്ന് മുന്‍ തമിഴ്നാട്മുഖ്യമന്ത്രിയും,എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ എടപ്പാടി കെ പളനിസ്വാമി .

എന്തു കൊണ്ട് എഐഎഡിഎംകെ ബിജെപിയുമായി സഖ്യമുണ്ടാക്കി എന്ന ചോദ്യത്തിനും പളനിസ്വാമി പ്രതികരിച്ചു. ചിലപ്പോള്‍ ദേശീയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കേണ്ടി വരും .നമ്മുടെ രാഷട്രീയ നിലപാടിന് വിരുദ്ധമായ കാര്യമാണെങ്കില്‍ പോലും അവരുടെ തീരുമാനങ്ങളെ പിന്തുണയ്ക്കാന്‍ നിര്‍ബന്ധരാകേണ്ടി വരാറുണ്ട്.

ഇനി അതുണ്ടാകില്ല പളനിസ്വാമി അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുടെ നേതൃത്വത്തില്‍ സഖ്യം രൂപീകരിക്കുമെന്നും അദ്ദേഹം അഭിപ്രായ്പപെട്ടു. തങ്ങളുടെ നേതാക്കളെ കുറിച്ച് ബിജെപി അനാവശ്യ പരാമര്‍ശം നടത്തിയതിന് പിന്നാലെ സെപ്റ്റംബര്‍ 25നാണ് ബിജെപിയുമായുള്ള സഖ്യം എഐഎഡിഎംകെ അവസാനിപ്പിച്ചത്. അണ്ണാദുരൈക്കെതിരായ ബിജെപി സംസ്ഥാന പ്രസിഡന്‍റ് അണ്ണാമലൈയുടെ മോശം പരാമര്‍ശത്തെ കുറിച്ച് ബിജെപി ദേശീയ പ്രസിഡന്‍റ് ജെപി. നദ്ദയെ അറിയിച്ചതിന് ശേഷമായിരുന്നു തീരുമാനം.

Eng­lish Summary:
Edap­pa­di Palaniswa­mi said that he end­ed his rela­tion­ship with the BJP after con­sid­er­ing the opin­ion of two crore par­ty workers

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.