ഒ പനീര്‍ശെല്‍വത്തെ എഐഎഡിഎംകെയില്‍ തിരിച്ചെടുക്കില്ലെന്ന് ആവര്‍ത്തിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും, മുന്‍മുഖ്യമന്ത്രിയുമായ എടപ്പാടി കെ പളനിസ്വാമി. പാര്‍ട്ടിയുടെ ആസ്ഥാനം ആക്രമിച്ചതും, പാര്‍ട്ടിയെ ശത്രുക്കുളുടെ മുന്നില്‍ പണയം വച്ചതും പനീര്‍ശെല്‍വമാണെന്നും പുറത്തിറക്കിയ തീരുമാനത്തില്‍ മാറ്റമില്ലെന്നും എടുപ്പാടി പളനി സ്വാമി അഭിപ്രായപ്പെട്ടു.
അതേസമയം, എടപ്പാടി വഴിവിട്ട രീതിയിലാണു പാർട്ടി തലപ്പത്തെത്തിയതെന്നും കേസ് കോടതിയിലാണെന്നും ഒപിഎസ് പ്രതികരിച്ചു. ഇതിനിടെ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ പളനിസ്വാമി ഡൽഹിയിലെത്തി കേന്ദ്രമന്ത്രി അമിത് ഷായെ കണ്ടു. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് അണ്ണാഡിഎംകെയുമായുള്ള സഖ്യം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അണ്ണാമലൈയെ വിളിച്ചുവരുത്തിയത്. എടപ്പാടിയുമായി കഴിഞ്ഞ ദിവസം അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. കറുത്ത മാസ്കണിഞ്ഞു വിമാനത്താവളത്തിലെത്തിയ അണ്ണാമലൈ സഖ്യം സംബന്ധിച്ച് തനിക്കൊന്നും പറയാനില്ലെന്ന് വ്യക്തമാക്കി. അണ്ണാമലൈ ഡൽഹിക്കു പോയതെന്തിനെന്ന് തനിക്കറിയില്ലെന്നായിരുന്നു എടപ്പാടിയുടെയും പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.