18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 17, 2024
December 16, 2024
December 12, 2024
December 12, 2024
December 12, 2024
December 9, 2024
December 2, 2024
November 30, 2024

ഇഡിയുടെ വിശാല അധികാരം ;ഹര്‍ജികള്‍ ജൂലൈയില്‍ പരിഗണിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
March 20, 2024 11:27 am

ഇഡിയുടെ വിശാല അധികാരങ്ങൾ ശരിവച്ച വിധി പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നത്‌ സുപ്രീംകോടതി ജൂലൈയിലേക്ക്‌ മാറ്റി. പിഎംഎൽഎ നിയമത്തിലെ വിവാദവ്യവസ്ഥകളെല്ലാം ശരിവച്ച്‌ 2022 ജൂലൈയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവുകൾ പുനഃപരിശോധിക്കണമെന്നാണ്‌ ഹർജികളിലെ ആവശ്യം.

ഈ വിധി പുറപ്പെടുവിച്ച ജസ്റ്റിസ്‌ എ എം ഖാൻവിൽക്കറെ സമീപകാലത്ത്‌ ലോക്‌പാലായി നിയമിച്ചിരുന്നു. അറസ്റ്റിനും റെയ്‌ഡിനും ഉൾപ്പെടെ ഇഡിക്ക് പരിധികളില്ലാത്ത അധികാരങ്ങൾ നൽകുന്നതും പിഎംഎഎ കേസിൽ ജാമ്യം ലഭിക്കൽ സങ്കീർണമാക്കുന്നതുമായ 2022ലെ വിധിക്കെതിരെ സുപ്രീംകോടതി മുൻ ജഡ്‌ജിമാർ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.

Eng­lish Summary:
ED’s broad pow­ers; peti­tions to be heard in July

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.