ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ ഐബിഎം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് സംഘടിപ്പിച്ച ആസ്പയർ 2024 മെഗാ പ്ലെയ്സ്മെന്റ് ഡ്രൈവ്, എറണാകുളം മുട്ടത്തെ എസ് സി എം എസ് സ്‌കൂൾ ഓഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റിൽ മന്ത്രി ഡോ ആർ ബിന്ദു ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വിടവ്, അഥവാ സ്‌കിൽ ഗ്യാപ് നികത്തി യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന വിഷയത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും തൊഴിലന്വേഷകരെയും തൊഴിൽ ദാതാക്കളെയും തമ്മിൽ ബന്ധിപ്പിച്ച് കൂടുതൽ യുവജനങ്ങൾക്ക് തൊഴിലവസരം ഒരുക്കാനും സർക്കാർ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അൻവർ സാദത് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസാപ് കേരള ചെയർപേഴ്സൺ & മാനേജിങ് ഡയറക്ടർ ഉഷ ടൈറ്റസ് അസാപ് കേരളയുടെ വിവിധങ്ങളായ സംരംഭങ്ങളെ കുറിച്ച് വിശദീകരിച്ചു. ചടങ്ങിൽ ചൂർണ്ണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ആശംസ പ്രസംഗവും അസാപ് കേരളം അസ്സോസിയേറ്റ് ഡയറക്ടർ ടിയാരാ സന്തോഷ് നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.