25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 24, 2024
November 23, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024

വളഞ്ഞവഴിയിലൂടെ കേരളത്തിലും കാവിവത്ക്കരണത്തിന് ശ്രമം

Janayugom Webdesk
തിരുവനന്തപുരം
February 24, 2023 2:54 pm

കേരളത്തിലെ എല്‍ഡിഎഫിന്‍റെയും,സര്‍ക്കാരിന്‍രെയുംശക്തമായനിലപാടു മൂലം സംസ്ഥാനത്ത് ആര്‍എസ്എസിന് അവരുടെ അജണ്ട നടപ്പിലാക്കാന്‍ കഴിയാത്തത്. ഇന്ത്യയിലെ ഉന്നത,ശാസത്ര,സാങ്കേതിക വിദ്യാഭ്യാസമേഖലകളിലടക്കം തങ്ങളുടെ സ്വാധീനത്തിലാക്കി കാവിവത്ക്കരിക്കുന്ന ആര്‍എസ്എസ്,ബിജെപി കേരളത്തിലും വളഞ്ഞ വഴിയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ തുടങ്ങുന്നു. അതിനായി കോഴിക്കോട് എന്‍ഐടിയെ ആണ് ചാലകമായി മാറ്റിയിരിക്കുന്നത്

ആര്‍എസ്എസിന്റെ അധീനതയിലുള്ള ചാലപ്പുറം കേസരി ഭവനിലെ മാധ്യമ വിദ്യാഭ്യാസ സ്ഥാപനമായ മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്യൂണിക്കേഷനുമായി (മാഗ്കോം) എന്‍ഐടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം.ഇതുസംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ ഒപ്പിട്ടുു.കേന്ദ്രമന്ത്രി വി. മുരളീധരനാണ് ധാരണാപത്രത്തില്‍ ഒപ്പു വെച്ചത്.

ധാരണപത്രം ഒപ്പുവെക്കുന്നതോടെ ടെക്നിക്കല്‍ റൈറ്റിങ്, കണ്ടന്റ് റൈറ്റിങ്, മീഡിയ ടെക്‌നോളജി, ഇന്റര്‍ നാഷണല്‍ സ്റ്റഡീസ് തുടങ്ങിയ വിദ്യാഭ്യാസ മേഖലകളില്‍ ഇരുസ്ഥാപനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കും. കോഴ്സുകള്‍ക്ക് സെനറ്റ് അംഗീകാരം ലഭിക്കുന്നതോടെ എന്‍.ഐ.ടിയിലെ അധ്യാപകര്‍ക്കൊപ്പം മാഗ്കോം നിശ്ചയിക്കുന്നവരാകും ക്ലാസുകള്‍ നയിക്കുക.

സംഘപരിവാരത്തിനുവേണ്ടിയുള്ള മാധ്യമപ്രവര്‍ത്തകരെ സൃഷ്ടിക്കുകയെന്ന ദീര്‍ഘകാലലക്ഷ്യമാണ് സഹകരണത്തിന് പിന്നിലെന്നും വിമര്‍ശനം ഉയരുന്നുണ്ട്.എന്‍ഐടി ഡയറക്ടര്‍ പ്രൊഫ പ്രസാദ് കൃഷ്ണ കേസരി ഭവനില്‍ നടന്ന മാഗ്കോം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം എന്‍.ഐ.ടി ക്യാമ്പസില്‍ എബിവിപി സംഘടിപ്പിച്ച പരിപാടിയിലും അദ്ദേഹം പങ്കെടുത്തു.

Eng­lish Summary:
Efforts are being made to pro­mote saf­fron in Ker­ala through a detour

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.