ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക്സ് വോട്ടിങ് മെഷിന്‍ പരിശോധനയ്ക്കായി തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചത് എട്ട് പരാതികള്‍.
ആറു സംസ്ഥാനങ്ങളിലെ എട്ട് നിയമസഭ മണ്ഡലങ്ങളിലെ ഇവിഎമ്മുകളാണ് പരിശോധിക്കുക. നേരത്തെ സ്ഥാനാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ച് ഇവിഎം പരിശോധിക്കുന്നതില്‍ തെറ്റില്ലെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ട എട്ട് സ്ഥാനാര്‍ത്ഥികളാണ് ഇവിഎം പരിശോധിക്കാന്‍ അനുമതി തേടിയിരിക്കുന്നത്.
സ്ഥാനാര്‍ത്ഥികള്‍ 47,200 രൂപ ഒരോ ഇവിഎം സെറ്റിനും കെട്ടിവെയ്ക്കണം. ഭരണപരമായ ചെലവ്, സിസിടിവി പരിശോധന, വൈദ്യുതി ചാര്‍ജ് അടക്കമുള്ള തുകയാണ് സ്ഥാനാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്നത്. കൃത്രിമം ശരിയെന്ന് കണ്ടെത്തിയാല്‍ പരാതി നല്‍കിയവരെ വിജയികളായി പ്രഖ്യാപിക്കുകയും കെട്ടിവെച്ച തുക തിരികെ ലഭിക്കുകയും ചെയ്യും. അല്ലാത്ത പക്ഷം തുക നഷ്ടപ്പെടും.
English Summary:Eight complaints for EVM inspection
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.