കഴിഞ്ഞ എട്ട് ദിവസമായി പെയ്യുന്ന മഴ, രാജ്യത്തെ മഴക്കുറവ് പരിഹരിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണ പെയ്യേണ്ടിയിരുന്ന 239.1 മില്ലിലിറ്റര്‍ മഴയെക്കാള്‍ രണ്ട് ശതമാനം അധികം മഴയാണ് ഈ വര്‍ഷകാലത്ത് ലഭിച്ചത്. 243.2 മില്ലിലിറ്റര്‍ മഴയാണ് ഇതുവരെ പെയ്തത്. എന്നാല്‍ പ്രാദേശികതലത്തില്‍ ശരാശരി മഴയുടെ കണക്കുകളില്‍ മാറ്റമുണ്ടായതായും അധികൃതര്‍ വ്യക്തമാക്കി.
കിഴക്കൻ-വടക്കുകിഴക്കൻ മേഖലയില്‍ മഴയില്‍ 17 ശതമാനം കുറവാണ് രേഖപ്പെടുത്തിയപ്പോള്‍, വടക്കേ ഇന്ത്യയില്‍ 59 ശതമാനം മഴ അധികമായി ലഭിച്ചു. മധ്യേന്ത്യയില്‍ നാല് ശതമാനം അധിക മഴ ലഭിച്ചു. സാധാരണ 255.1 മില്ലിലിറ്റര്‍ മഴ ലഭിക്കുന്നിടത്ത് 264.9 മില്ലിലിറ്റര്‍ മഴയാണ് മേഖലയില്‍ ലഭിച്ചത്. ദക്ഷിണേന്ത്യയില്‍ കുറഞ്ഞ മഴയാണ് ലഭിച്ചത്. 45 ശതമാനത്തിന് പകരം 23 ശതമാനമാണ് പെയ്തത്.
ജൂണ്‍ അവസാനത്തില്‍ 148.6 മില്ലിലിറ്റര്‍ മഴ പെയ്തതായും സാധാരണ നിലയെക്കാള്‍ 10 ശതമാനം കുറവ് മഴയാണ് പെയ്തതെന്നുമായിരുന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ സ്ഥിതി മാറുകയായിരുന്നു. ഈ മാസം 94 മുതല്‍ 106 ശതമാനം മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ വടക്കുപടിഞ്ഞാറൻ, വടക്കു കിഴക്കൻ, തെക്കു കിഴക്കൻ മേഖലകളില്‍ സാധാരണ നിലയില്‍ നിന്നും മഴ കുറയുമെന്നും റിപ്പോര്‍ട്ടുണ്ട്.
വടക്കുപടിഞ്ഞാറൻ മേഖലയില്‍ നിര്‍ത്താതെ പെയ്യുന്ന മഴ പലയിടങ്ങളിലും സര്‍വകാല റെക്കോര്‍ഡാണ് രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ 24മണിക്കൂറില്‍ 153 മില്ലി ലിറ്റര്‍ മഴ രേഖപ്പെടുത്തി. 1982നു ശേഷം ഒരു ദിവസം പെയ്യുന്ന ഏറ്റവും കൂടിയ മഴയാണ് ഇത്. ചണ്ഡിഗഢിലും അംബാലയിലും യഥാക്രമം 322.2ഉം 224.1 ഉം മില്ലിലിറ്റര്‍ മഴ രേഖപ്പെടുത്തി. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തീരദേശ കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളില്‍ അതിശക്ത മഴ പെയ്തതായാണ് റിപ്പോര്‍ട്ട്.
ENGLISH SUMMARY:Eight days of rain made up for the lack of rain in June
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.