13 December 2025, Saturday

Related news

December 12, 2025
December 12, 2025
December 12, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 9, 2025
December 9, 2025
December 8, 2025

മധ്യപ്രദേശില്‍ രണ്ട് ദിവസത്തിനിടെ ചരിഞ്ഞത് എട്ട് ആനകൾ; അന്വേഷണത്തിന് ഉത്തരവിട്ടു

Janayugom Webdesk
ഭോപ്പാൽ, ന്യൂഡൽഹി
October 31, 2024 4:53 pm

മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവ സങ്കേതത്തിൽ കാട്ടാനകൾ കൂട്ടത്തോടെ ചരിഞ്ഞു. ഇതോടെ ചരിഞ്ഞ ആനകളുടെ എണ്ണം എട്ട് ആയി ഉയർന്നു. ചൊവ്വാഴ്ച ഏഴ് കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. എട്ടാമത്തെ ആനയുടെ ജഡവും ബുധനാഴ്ച കണ്ടെത്തി. ഒമ്പതാമത്തെ ആനയുടെ നില ഗുരുതരമാണെന്ന് വന്യജീവി ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റ് മൂന്ന് ആനകൾ അവശനിലയിലാണ്. 13 അംഗങ്ങളുള്ള ആനക്കൂട്ടത്തില്‍പ്പെട്ടവയാണ് ഇവയെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. കീടനാശിനി കലർന്ന വിളകൾ കഴിച്ചതാണോ മരണകാരണമെന്നു സംശയമുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചതായി മധ്യപ്രദേശ് വനം മന്ത്രി രാംനിവാസ് റാവത്ത് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.