23 December 2024, Monday
KSFE Galaxy Chits Banner 2

Related news

April 6, 2024
November 11, 2023
March 11, 2023
November 26, 2022
November 23, 2022
October 11, 2022
August 22, 2022
August 8, 2022
August 1, 2022
July 31, 2022

മഹാരാഷ്ട്രയിൽ പ്രതിദിനം എട്ട് കർഷക ആത്മഹത്യ

Janayugom Webdesk
ന്യൂഡല്‍ഹി
March 11, 2023 11:13 pm

മഹാരാഷ്ട്രയിൽ പ്രതിദിനം എട്ട് കർഷകർ ആത്മഹത്യ ചെയ്യുന്നതായി റിപ്പോർട്ട്. ഏകനാഥ് ഷിൻഡെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 1,203 കർഷകർ ജീവനൊടുക്കിയതായി എൻസിപി നേതാവും പ്രതിപക്ഷ നേതാവുമായ അജിത് പവാർ പറഞ്ഞു. കാലവർഷക്കെടുതിയിൽ മഹാരാഷ്ട്രയിലെ കൃഷി ഭീഷണിയിലാണ്, കാർഷികോല്പന്നങ്ങൾക്ക് നല്ല വില ലഭിക്കാത്തതിനാൽ കർഷകർ തങ്ങളുടെ ഉല്പന്നങ്ങൾ റോഡിലേക്ക് വലിച്ചെറിയുന്നു, രാസവളങ്ങളുടെ വില വർധിക്കുന്നതും കര്‍ഷകരുടെ മരണത്തിന് കാരണമാകുന്നുവെന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നിയമസഭയിൽ സംസാരിക്കവെ പവാർ പറഞ്ഞിരുന്നു. 

നിലവിലെ ഭരണത്തിന്റെ ഏഴു മാസത്തിനിടെ 1,203 കർഷകർ ആത്മഹത്യ ചെയ്തു , ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മുൻ മഹാ വികാസ് അഗാഡി (എം‌വി‌എ) സർക്കാരിന്റെ രണ്ടര വർഷ കാലയളവിൽ 1,660 കർഷകർ ആത്മഹത്യ ചെയ്തുവെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
2014 മുതൽ 19 വരെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ 5,061 കർഷകർ ജീവിതം അവസാനിപ്പിച്ചു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ മറാത്ത്‍വാഡ മേഖലയിൽ 62 കർഷകർ ആത്മഹത്യ ചെയ്തു. ബീഡ് ജില്ലയിൽ ആകെ 22 കർഷകർ ജീവനൊടുക്കി.

Eng­lish Sum­ma­ry; Eight farmer sui­cides every day in Maharashtra

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.