13 February 2026, Friday

Related news

February 6, 2026
February 4, 2026
February 4, 2026
January 29, 2026
January 26, 2026
January 25, 2026
January 24, 2026
January 23, 2026
January 19, 2026
January 11, 2026

ഹരിയാനയിൽ ബസിന് തീപിടിച്ച് എട്ട് പേർ മ രിച്ചു; 20 പേർക്ക് പരിക്കേറ്റു

Janayugom Webdesk
ഗുരുഗ്രാം
May 18, 2024 10:16 am

ശനിയാഴ്ച പുലർച്ചെ ഹരിയാനയിലെ നുഹ് ജില്ലയിൽ ടൗരുവിന് സമീപം ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ച് എട്ട് പേർ മരിക്കുകയും 20 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കുണ്ഡ്ലി-മനേസർ-പൽവാൽ (കെഎംപി) എക്‌സ്പ്രസ് വേയിൽ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ബസിൽ 60 ഓളം പേരുണ്ടായിരുന്നു, ഇവരെല്ലാം പഞ്ചാബ്, ചണ്ഡീഗഡ് സ്വദേശികളാണെന്നും മഥുര‑വൃന്ദാവനിൽ നിന്ന് മടങ്ങുന്നവരുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

തീപിടിത്തം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Eight ki lled in bus fire in Haryana; 20 peo­ple were injured

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.