അച്ചൻകോവിൽ ക്ഷേത്രത്തിൽ എത്തിയവർ സഞ്ചാരിച്ചിരുന്ന വാൻ നിയന്ത്രണം വീട്ട് കാട്ടിലേക്ക് ഇടിച്ചുകയറി തെങ്കാശി സ്വദേശികളായ എട്ടുപേർക്ക് പരിക്ക്. നെൽസൻ (33), ദേവ അരുൺസെൽവം (35) പ്രിൻസി (30), ജെനിപാ(31), ജിൻസി (അഞ്ച്), സജീന (മൂന്ന്), ജെസ്വിൻ(രണ്ട്), ജിൻസൺ (അഞ്ച്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തെങ്കാശി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ അച്ചൻകോവിൽ-ചെങ്കോട്ടപാതയിൽ വനത്തിൽ മണലാർ നാലാംവളവിലാണ് അപകടമുണ്ടായത്. അച്ചൻകോവിൽ ക്ഷേത്രത്തിലേക്ക് വന്നവരുടെ വാഹനം നിയന്ത്രണം വീട്ട് കാട്ടിലേക്ക് ഇടിച്ചുകയറി വലിയ മരത്തിൽ തട്ടിനിന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.