
എട്ടുവയസുള്ള മകളെ 29ാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞ ശേഷം യുവതി ആത്മഹത്യ ചെയ്തു. മൈഥിലി ദുവാ എന്ന 37കാരിയും മകളുമാണ് മരിച്ചത്. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ പനവേലിലാണ് സംഭവം. ഫ്ലാറ്റിലെ 29ാം നിലയിലായിരുന്നു യുവതിയും കുടുംബവും താമസിച്ചിരുന്നത്. യുവതി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു. യുവതി മകളുമായി മുറിയിൽ കയറി വാതിൽ അടച്ചത് ശ്രദ്ധയിൽപ്പെട്ട ഭർത്താവ് കതക് തുറക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബാൽക്കണിയിലെത്തിയ യുവതി മകളെ ബാൽക്കണിയിൽ നിന്ന് തള്ളിയിട്ട ശേഷം കെട്ടിടത്തിൽ നിന്ന് ചാടുകയായിരുന്നു. ഭർത്താവും ഫ്ലാറ്റിലെ ജീവനക്കാരും ചേർന്ന് ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഭർത്താവിൽ നിന്നുള്ള പീഡനത്തേ തുടർന്നാണ് യുവതി ആത്മഹത്യ ചെയാതതെന്ന് മൈഥിലിയുടെ രക്ഷിതാക്കൾ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.