22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026

എളമക്കര കൂട്ടബ ലാത്സംഗം; ഇരയായ പെൺകുട്ടിയും അറസ്റ്റിൽ

Janayugom Webdesk
കൊച്ചി
September 22, 2024 10:32 am

എളമക്കരയിലെ കൂട്ട ബലാത്സംഗത്തിൽ ഇരയായ പെൺ‌കുട്ടിയും അറസ്റ്റിൽ. മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനാണ് ബംഗ്ലാദേശിയായ പെൺകുട്ടി അറസ്റ്റിലായത്. കേസിൽ കൂടുതൽ പേർ പ്രതികളാകും എന്നാണ് പൊലീസ് നൽകുന്ന വിവരം. പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ സെക്സ് റാക്കറ്റ് കണ്ണികൾ നേരത്തെ പിടിയിലായിരുന്നു. മലയാളിയായ ശ്യാം എന്ന ഒരാളും അറസ്റ്റിലായി. കൂടുതൽ പേർ പ്രതികളാകും എന്നാണ് വിവരം. സംഘത്തിന്റെ കൈവശമുണ്ടായിരുന്ന പെൺകുട്ടിയെ പൊലീസ് മോചിപ്പിച്ചിരുന്നു. 

12 വയസ്സ് മുതൽ ബെംഗളൂരുവിൽ ആയിരുന്ന പെൺകുട്ടിയെ പെൺവാണിഭ സംഘം ഒരാഴ്ച മുൻപാണ് കൊച്ചിയിൽ എത്തിച്ചത്. ഒരാഴ്ചയ്ക്കിടെ 20 പേർ പെൺകുട്ടിയെ പീഡിപ്പിച്ചു. ജഗദ, സെറീന എന്നി രണ്ട് സ്ത്രീകളാണ് സംഘത്തെ നിയന്ത്രിച്ചിരുന്നത്. ബെംഗളൂരു സ്വദേശിനിയായ സെറീന പെൺവാണിഭം ലക്ഷ്യമിട്ട് പെൺകുട്ടിയെ കൊച്ചിയിൽ എത്തിച്ചത്. മനക്കപ്പറമ്പ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തുന്നതിനിടെ പൊലീസിനു ലഭിച്ച രഹസ്യ വിവരമായിരുന്നു അന്വേഷണത്തിന്റെ തുടക്കം.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.