21 January 2026, Wednesday

Related news

January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026

കുഞ്ഞിന്റെ തല സ്വന്തം മുട്ടിൽ ഇടിച്ചാണ് കൊലപ്പെടുത്തിയത്, മാതാവിന്റെ സുഹൃത്ത് കുറ്റം സമ്മതിച്ചു

Janayugom Webdesk
കൊച്ചി
December 5, 2023 9:02 am

കൊച്ചിയിലെ ഫ്‌ളാറ്റിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ മാതാവിന്റെ സുഹൃത്ത് കുറ്റം സമ്മതിച്ചു. കുട്ടിയുടെ തല സ്വന്തം മുട്ടിൽ ഇടിച്ചാണ് കൊല്ലപ്പെടുത്തിയതെന്ന് പ്രതി ഷാനിസ് പൊലീസിനോട് വ്യക്തമാക്കി. കുട്ടിയുടെ മാതാവും ഷാനിസും തമ്മിൽ അടുപ്പത്തിലായിരുന്നു. കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചതെന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിൽ കുഞ്ഞിന്റെ അമ്മയുടെ പങ്ക് പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്.

ഇന്നലെയാണ് എളമക്കരയിൽ ഒന്നരവയസുകാരൻ കൊല്ലപ്പെടുന്നത്. ഒന്നാം തിയതിയാണ് ഷാനിസും അശ്വതിയും കറുകപ്പള്ളിയിലെ ഫ്‌ളാറ്റിൽ മുറിയെടുത്തത്. ഞായറാഴ്ചയോടെയാണ് കുഞ്ഞിനെ അബോധാവസ്ഥയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മുലപ്പാൽ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു പ്രതികള്‍ ആശുപത്രിയിലെത്തിച്ചത്. എന്നാൽ കുഞ്ഞ് മരണപ്പെടുകയായിരുന്നു. പോസ്റ്റുമോർട്ടത്തിലാണ് കുഞ്ഞിന്റെ മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരുക്കാണെന്ന് അറിയുന്നത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഷാനിസ് കുറ്റം സമ്മതിച്ചത്. ഒന്നര വർഷമായി ഷാനിസും അശ്വതിയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നതെന്ന് പൊലീസ് പറയുന്നു.

Eng­lish Sum­ma­ry: ela­makkara new­born mur­der; The moth­er’s friend con­fessed to the crime
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.