19 December 2024, Thursday
KSFE Galaxy Chits Banner 2

ബിജെപി ഇതര സംസ്ഥാനങ്ങളെ കേന്ദ്രം ദ്രോഹിക്കുന്നു; എളമരം കരീം

Janayugom Webdesk
ന്യൂഡല്‍ഹി
February 8, 2024 2:58 pm

ബിജെപി ഇതര സംസ്ഥാനങ്ങളെ കേന്ദ്രം ദ്രോഹിക്കുന്നുവെന്ന് എളമരം കരീം എം പി. കേന്ദ്ര അവഗണനക്കെതിരെ കേരളം ഡല്‍ഹി ജന്തര്‍മന്തറില്‍ നടത്തുന്ന മഹാസമരത്തില്‍ സംസാരിക്കുകയായിരുന്നു എളമരം കരീം. ഫെഡറല്‍ സംവിധാനം എന്താണെന്ന് കേന്ദ്രം ഇന്ന് അറിയുമെന്നും എളമരം കരീം എം പി പറഞ്ഞു.

കഴുത്ത് ഞെരിക്കാമെന്ന് കേന്ദ്രം കരുതേണ്ട. ആരും ആരുടെയും കീഴിലുമല്ല മുകളിലുമല്ല. അവഗണിച്ചാല്‍ പ്രതികരിക്കും. ഫെഡറല്‍ സംവിധാനം എന്താണെന്ന് കേന്ദ്രം അറിയണം. ഫെഡറിലിസത്തെ സംരക്ഷിക്കുകയാണ് കേരളം. കേരളത്തെ തകര്‍ക്കാനും തളര്‍ത്താനും കഴിയില്ലെന്ന് എളമരം കരീം എം പി സമരവേദിയില്‍ പറഞ്ഞു.

Eng­lish Sum­ma­ry: ela­ma­ram kareem against cen­tral government
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.