21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 2, 2024
July 8, 2024
May 22, 2024
May 21, 2024
March 20, 2024
March 14, 2024
March 14, 2024
December 2, 2023
November 10, 2023
October 28, 2023

ഇലഞ്ഞിമേല്‍ കെ പി രാമന്‍ നായര്‍ ഭാഷാ പഠന കേന്ദ്രം ; പ്രൊഫ ടി എ സുധാകരക്കുറുപ്പ് (പ്രസിഡന്റ് ) ഗിരീഷ് ഇലഞ്ഞിമേല്‍ ( സെക്രട്ടറി )

Janayugom Webdesk
തിരുവനന്തപുരം
May 22, 2024 4:11 pm

ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം 2023 ‑24 ലെ വാർഷിക പൊതുയോഗം ചെങ്ങന്നൂരിലുള്ള ബോധിനി സാംസ്കാരിക കേന്ദ്രത്തിൽ നടന്നു. പ്രവർത്തന റിപ്പോർട്ട്, കണക്ക് എന്നിവ അവതരിപ്പിച്ചു. കുട്ടികളിലും മുതിർന്നവരിലും ഭാഷാസ്നേഹം വളർത്തുന്നതിനും മലയാള ഭാഷയ്ക്ക് പരമാവധി പ്രോത്സാഹനവും അംഗീകാരവും ലഭിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളുമായി ഭാഷാപഠനകേന്ദ്രം പത്ത് വർഷം പിന്നിടുകയാണ്.

സ്കൂൾ, കോളേജ് തലത്തിൽ വരുന്ന ഒരുവർഷം നടത്തുന്ന പദ്ധതികൾ യോഗം തീരുമാനിച്ചു. ഭാഷാപഠനകേന്ദ്രം പ്രസിഡൻ്റ് ഡോ.ടി.എ.സുധാകരക്കുറുപ്പ് അധ്യക്ഷതവഹിച്ചു. കവി കെ.രാജഗോപാൽ, ഭാഷാപഠനകേന്ദ്രം പദ്ധതി സംയോജകൻ കെ.ആർ.പ്രഭാകരൻ നായർ ബോധിനി, ബിന്ദു ആർ.തമ്പി, മായ.ആർ, ഡോ.എൽ.ശ്രീരഞ്ജിനി, എ.ആർ.അശോകൻ, ശുഭാചന്ദ്രൻ, അജിത് ആയിക്കാട്, അഡ്വ.അനൂപ് കുറ്റൂർ, ബി.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

ഭാഷാപഠനകേന്ദ്രം ഭരണസമിതിയുടെ പുതിയ ഭാരവാഹികളായി ഡോ.ടി.എ. സുധാകരക്കുറുപ്പ് (പ്രസിഡൻ്റ്), എൻ.ജി.മുരളീധരക്കുറുപ്പ് (വൈ — പ്രസിഡൻ്റ്), ഗിരീഷ് ഇലഞ്ഞിമേൽ (സെക്രട്ടറി), മായാരാജ് കല്ലിശ്ശേരി (ജോ — സെക്രട്ടറി), മനു പാണ്ടനാട് (ഖജാൻജി), ജി.നിശീകാന്ത്, ഡി.സുഭദ്രക്കുട്ടിയമ്മ, രജനി ടി.നായർ, കല്ലാർ മദനൻ (എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരുൾപ്പെട്ട 35 അംഗ ജനറൽ കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.

Eng­lish Summary:
Elan­jimel KP Raman Nair Cen­ter for Lan­guage Stud­ies; Prof TA Sud­hakaraku­rup (Pres­i­dent) Girish Elan­jimel (Sec­re­tary)

You may also like this video:

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.