17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

January 22, 2024
October 15, 2023
October 13, 2023
October 11, 2023
December 29, 2022
November 2, 2022
October 21, 2022
October 19, 2022
October 18, 2022
October 17, 2022

ഇലന്തൂര്‍ ഇരട്ട നരബലി: കൂടുതല്‍ കേസുകളില്‍ അന്വേഷണം, പത്തനംതിട്ടയില്‍ മാത്രം കാണാതായത് 12 പേര്‍

എട്ട് വർഷം മുൻപ് സ്ത്രീ കൊല്ലപ്പെട്ടതിലും ദുരൂഹത
Janayugom Webdesk
പത്തനംതിട്ട
October 13, 2022 9:46 pm

ഇലന്തൂര്‍ നരബലി കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷങ്ങളിൽ മൂന്ന് ജില്ലകളിൽ നടന്ന തിരോധാന കേസുകളും പൊലീസ് അന്വേഷിക്കുന്നു.
കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ നടന്ന സ്ത്രീകളുടെ തിരോധാന കേസുകൾ വീണ്ടും അവലോകനം ചെയ്യാൻ ഡിജിപി നിർദ്ദേശം നൽകി. എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് പ്രധാന പരിശോധന. എല്ലാ ജില്ലകളിലും ഇത്തരം കേസുകൾ അവലോകനം ചെയ്യണം. ഇതേ വരെ കണ്ടെത്താനാകാത്ത കേസുകളിൽ അന്വേഷണം ഊർജിതമാക്കാനും പൊലീസ് മേധാവി നിർദ്ദേശം നൽകി. സ്ത്രീകളുടെ തിരോധാനങ്ങൾക്ക് പിന്നിൽ നരബലി കേസുമായി ബന്ധമുണ്ടോ എന്നാണ് പരിശോധിക്കുന്നത്. 2017 മുതൽ 12 സ്ത്രീകളെ പത്തനംതിട്ട ജില്ലയിൽ നിന്നും മാത്രം കാണാതായിട്ടുണ്ട്. ഇലന്തൂരിൽ നരബലിനടന്ന വീടിനു സമീപം എട്ട് വർഷം മുൻപ് സ്ത്രീ കൊല്ലപ്പെട്ടതിലും ദുരൂഹത സംശയിക്കുന്നുണ്ട്.

2014 സെപ്റ്റംബർ 14ന് നെല്ലിക്കാലാ സ്വദേശിനി 60 വയസുള്ള സരോജിനിയുടെ മൃതദേഹം പന്തളം — ഉള്ളന്നൂരിലെ വഴിയരികില്‍ കണ്ടെത്തിയിരുന്നു. ദേഹമാസകലമുള്ള മുറിവുകളിലൂടെ രക്തം പൂർണമായും വാർന്നുപോയ നിലയിലായിരുന്നു മൃതദേഹം. ശരീരത്തില്‍ 46 മുറിവുകൾ കണ്ടെത്തി. മിക്കതും ഇരു കൈകളിലുമായിരുന്നു. ഒരു കൈ അറ്റനിലയിലായിരുന്നു. നരബലി നടന്ന വീടിന്റെ ഒന്നര കിലോമീറ്റർ മാറിയാണ് സരോജിനിയുടെ വീട്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇലന്തൂരിന് സമീപമുള്ള പൂക്കോട് എന്ന സ്ഥലത്തെ താമസക്കാരിയായ സ്ത്രീയെയും ആഭിചാര കർമ്മത്തിന്റെ ഭാഗമാകുന്നതിന് സമീപിച്ചിരുന്നുവെന്നാണ് പുതിയ വിവരം. കേരള ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ ഗവി ഏലം പ്ലാന്റേഷനിലെ ജീവനക്കാരി ഭൂലോകലക്ഷ്മ്മിയുടെ തിരോധാനവും ഏറെ ചർച്ച ആയിരുന്നു. എന്നാൽ അന്വേഷണത്തിന് ഇതുവരെയും തുമ്പുണ്ടായിട്ടില്ല. റാന്നിയിലെ ജസ്നയെന്ന പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണവും നടക്കുന്നതേയുള്ളു.

Eng­lish Sum­ma­ry: elanthoor Dou­ble Human Sac­ri­fice: Inves­ti­ga­tion into more cases
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.