29 December 2025, Monday

ഇലന്തൂര്‍ നരബലി കേസ്; രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
January 21, 2023 6:20 pm

ഇലന്തൂര്‍ നരബലി കേസില്‍ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. റോസ്ലിയെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ലൈല എന്നിവരാണ് കേസില്‍ പ്രതികള്‍.

കേസില്‍ അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍. 3000 പേജുള്ള കുറ്റപത്രത്തില്‍ ഇരുനൂറില്‍പ്പരം സാക്ഷികള്‍, 130 ലേറെ രേഖകള്‍, 50ലേറെ തൊണ്ടി മുതലുകള്‍, 60ലേറെ മഹസര്‍ രേഖകള്‍ എന്നിവയും ഉള്‍പ്പെടുന്നു.

മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. നേരത്തെ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും ലൈലയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. എറണാകുളത്ത് ലോട്ടറി കച്ചവടം നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശിനി പത്മ കാലടി സ്വദേശിനി റോസ്‌ലിന്‍ എന്നിവരെ പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫി, ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍സിംഗ്, ഭാര്യ ലൈല എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.

Eng­lish Summary:Elanthoor Human Sac­ri­fice Case; A sec­ond charge sheet was filed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.