26 June 2024, Wednesday
KSFE Galaxy Chits

Related news

May 15, 2023
May 12, 2023
May 2, 2023
April 20, 2023
April 17, 2023
April 17, 2023
April 16, 2023
April 14, 2023
April 12, 2023
April 10, 2023

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്; ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി

Janayugom Webdesk
കൊച്ചി
April 16, 2023 8:22 pm

എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി. കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്. യുഎപിഎ നിയമത്തിലെ സെക്ഷൻ 16 ആണ് സെയ്ഫിക്കെതിരെ ചുമത്തിയത്. ഭീകര പ്രവർത്തനം നടത്തിയതായുള്ള കുറ്റത്തിനാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേസ് എൻഐഎയ്ക്ക് കൈമാറുമെന്നാണ് സൂചന. കൊലപാതകം, വധശ്രമം, സ്ഫോടക വസ്തു കൈകാര്യം ചെയ്യൽ, റെയിൽവേ സ്വത്ത് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ സെയ്ഫിക്കെതിരെ നേരത്തെ ചുമത്തിയിട്ടുണ്ട്.
പ്രതിയെ പൊലീസ് കസ്റ്റഡിയിൽ കിട്ടി പത്ത് ദിവസത്തോളമായിട്ടും ദുരൂഹതകൾക്കൊന്നും ഉത്തരം ലഭിച്ചിട്ടില്ല. ആക്രമണത്തിൽ തനിക്കാരുടെയും സഹായം കിട്ടിയിട്ടില്ലെന്ന മൊഴിയിൽ ഷാരൂഖ് സെയ്ഫി അടുത്ത ദിവസം വരെ ഉറച്ച് നിൽക്കുകയായിരുന്നു. കേസിൽ ആസൂത്രണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ സെയ്ഫിയിൽ നിന്ന് ലഭിച്ചോ എന്ന കാര്യം വ്യക്തമല്ല. 

പ്രതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും തിരിച്ചറിയൽ പരേഡ് നടത്തുകയും ചെയ്തിരുന്നു. ഐപിസി 307, 326എ, 436, 438, റെയിൽവേ ആക്ടിലെ 151 എന്നിങ്ങനെ അഞ്ച് വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. ആക്രമണത്തിന് പിന്നിലെ തീവ്രവാദ ബന്ധം തള്ളിക്കളയാനാവില്ലെന്ന് എൻഐഎ ഡിഐജി എസ് കാളിരാജ് മഹേഷ് കുമാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ദേശീയ അന്വേഷണ ഏജൻസിക്കൊപ്പം ഇന്റലിജൻസ് ബ്യൂറോയും വിവിധ സംസ്ഥാനങ്ങളിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡുകളും കേസ് നിരീക്ഷിച്ച് വരുന്നുണ്ട്. 

ഏപ്രിൽ രണ്ടിനായിരുന്നു രാജ്യത്തെ നടുക്കിയ ട്രെയിനിലെ അക്രമം അരങ്ങേറിയത്. ആലപ്പുഴയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസ് എലത്തൂരിലെത്തിയപ്പോഴാണ് പ്രതി യാത്രക്കാർക്ക് നേരെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. സംഭവത്തിൽ മൂന്ന് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൃത്യത്തിന് ശേഷം കേരളം കടന്ന പ്രതിയെ പിന്നീട് രത്നഗിരിയിൽ നിന്ന് മഹാരാഷ്ട്ര എടിഎസ് പിടികൂടി കേരള പൊലീസിന് കൈമാറുകയായിരുന്നു. ഏപ്രിൽ 21നാണ് പ്രതിയുടെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്. 

Eng­lish Summary:Elathur train arson case; UAPA against Shah Rukh Saifee
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.