എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി ഷാറുഖ് സെയ്ഫിനെ കുടുക്കിയത് മൊബൈല്‍ ഫോണും ഡയറിയുമാണ്. ആക്രമണത്തിനു പിന്നാല മൊബൈല്‍ സ്വിച്ച് ഓഫാക്കിയിരുന്ന, പൊള്ളലേറ്റതിന് രത്‌നഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയ സമയത്താണ് പ്രതി ഫോണ്‍ ഓൺ ചെയ്തത്. ഇയാൾ ഇവിടെയുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ മനസ്സിലാക്കുകയും. തുടർന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ടവര്‍ ലൊക്കേഷനും മറ്റു വിവരങ്ങളും മഹാരാഷ്ട്ര എടിഎസിന് കൈമാറുകയായിരുന്നു. പ്രതിയുടെ മുഖത്തും തലയ്ക്കും ട്രെയിനില്‍ നിന്ന് ചാടിയപ്പോള്‍ പരിക്കേറ്റിരുന്നു. അതേസമയം ഷാറുഖ് സൈഫിക്ക് ആറ് ഫോണുകളുണ്ടെന്ന് വീട്ടുകാർ പറഞ്ഞിരുന്നു.
ഈ ആറ് ഫോണുകളും അന്വേഷണ സംഘം നിരീക്ഷണത്തിലാക്കിയിരുന്നു. പൊലീസ് സംഘം രത്നഗിരിയിലെ ആശുപത്രിയിലെത്തിയപ്പോള്‍ പ്രതി അവിടെ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. പ്രദേശം മുഴുവൻ തിരച്ചിൽ നടത്തി ഇയാളെ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഷാറൂഖിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. നേരത്തെ മുൻകൂട്ടി ആസൂത്രണം ചെയ്തത് പ്രകാരമാണ് ആക്രമണം എന്നാണ് സൂചന. രത്‌നഗിരിയില്‍ നിന്ന് പ്രതി ഷാരൂഖ് സെയ്ഫിയെയും കൊണ്ട് പൊലീസ് കേരളത്തിലേക്ക് പുറപ്പെട്ടു.
English Summary;Elathur train attack; The accused was trapped by the mobile phone
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.