23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 20, 2023
November 11, 2023
October 19, 2023
August 3, 2023
June 16, 2023
May 18, 2023
May 5, 2023
May 3, 2023
April 24, 2023
March 19, 2023

അട്ടപ്പാടിയിലെ കൃഷിയിടത്തില്‍ കാട്ടാനയുടെ ചവിട്ടേറ്റ് വയോധികന്‍ കൊല്ലപ്പെട്ടു

web desk
പാലക്കാട്
April 24, 2023 1:05 pm

ആദിവാസിയായ വയോധികന്‍ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കൻ ആണ് ആനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് അട്ടപ്പാടി തേക്കുപ്പനയിലെ പഞ്ചക്കാട്ടിൽ കശുവണ്ടി പെറുക്കാൻ പോയതായിരുന്നു. രാത്രി വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ആന ചവിട്ടി കൊലപ്പെടുത്തിയെന്ന് മനസിലായത്.

ഈ വർഷം അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് ബപ്പയ്യൻ. സംഭവം നടന്ന പ്രദേശം വനമല്ല. ഇവിടെ ആദിവാസികൾ കൂട്ടമായി കൃഷി ചെയ്യുന്ന ഇടമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

 

Eng­lish Sam­mury: An elder­ly man was tram­pled to death by an ele­phant in a farm in Attapadi

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.