11 December 2025, Thursday

Related news

November 26, 2025
October 30, 2025
October 19, 2025
October 5, 2025
September 19, 2025
September 17, 2025
September 6, 2025
July 25, 2025
April 30, 2025
April 29, 2025

മുയലിന് തീറ്റ നല്‍കിയതിന് വയോധികയെ മരുമകള്‍ മര്‍ദ്ദിച്ചു

Janayugom Webdesk
കോവളം
April 29, 2023 1:32 pm

വീട്ടിൽ വളർത്തുന്ന മുയലുകൾക്ക് മുറ്റത്തെ ചെടികളൊടിച്ച് തീറ്റയായി നൽകിയെന്നപേരിൽ 90 കാരിയായ വയോധികയെ മരുമകൾ മർദ്ദിച്ചു. വിഴിഞ്ഞം തെരുവിൽ പുതുവൽ പുത്തൻ വീട്ടിൽ കൃഷ്ണമ്മയെ ഇളയ മകന്റെ ഭാര്യ മര്‍ദ്ദിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
വയാേധികയുടെ കരച്ചിലും വിങ്ങലും കേട്ട് തൊട്ടടുത്ത് താമസിക്കുന്ന മൂത്തമകൻ എത്തിയപ്പോഴാണ് വയോധിക സംഭവം പറഞ്ഞത്. സ്‌കൂളിൽ പാചകതൊഴിലാളിയായ ഇളയ മരുമകൾ ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മുറ്റത്തുളള ചെടികളൊടിഞ്ഞ നിലയിൽ കണ്ടതിൽ പ്രകോപിതയായാണ് വയോധികയുടെ മുതുകിൽ കൈകൊണ്ടടിച്ചത്. 

അടിയേറ്റ് സങ്കടപ്പെടുന്ന അമ്മയുടെ ദൃശ്യങ്ങൾ മൂത്ത മകൻ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിലിട്ടു. ഇത് ശ്രദ്ധയിൽപ്പെട്ട വിഴിഞ്ഞം എസ് എച്ച്ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം വീട്ടിലെത്തി വിവരങ്ങൾ ആരാഞ്ഞു. തുടർന്ന് മക്കളെ വിളിച്ച് വരുത്തി മൊഴികൾ രേഖപ്പെടുത്തി. മൂത്ത മകന്റെ പരാതി പ്രകാരം മുതിർന്ന പൗരൻമാർക്ക് എതിരെയുളള അതിക്രമത്തിന് കേസെടുത്തതായും വയോധികയെ മൂത്തമകന്റെ വീട്ടിലേക്ക് മാറ്റിയതായും വിഴിഞ്ഞം എസ്എച്ച്ഒ പറഞ്ഞു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.