24 June 2024, Monday

Related news

June 24, 2024
June 18, 2024
June 13, 2024
June 11, 2024
June 4, 2024
May 31, 2024
May 29, 2024
May 25, 2024
May 25, 2024
May 23, 2024

തെരഞ്ഞെടുപ്പ് പ്രചാരണം: ഇടക്കാല ജാമ്യം അനുവദിക്കണമെന്നആവശ്യവുമായി ഹേമന്ത് സോറന്‍ സുപ്രീംകോടതിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 14, 2024 10:36 am

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചതുപോതെ തനിക്കും ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സുപ്രീംകോടതിയില്‍.

ഭൂമിഇടപാടുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിലുള്ള തനിക്കും ഇടക്കാലജാമ്യത്തിന്‌ അർഹതയുണ്ടെന്ന്‌ അപേക്ഷയിൽ ചൂണ്ടിക്കാട്ടി.ഹർജി പരിഗണിക്കുന്നത്‌ ജസ്റ്റിസ്‌ സഞ്‌ജീവഖന്ന അധ്യക്ഷനായ ബെഞ്ച്‌ വെള്ളിയാഴ്‌ചത്തേക്ക്‌ മാറ്റി.പിഎംഎൽഎ കേസിൽ ഇഡി തന്നെ അറസ്റ്റ്‌ ചെയ്‌തത്‌ ചോദ്യം ചെയ്‌ത്‌ ജെഎംഎം നേതാവായ ഹേമന്ത്‌സോറൻ സമർപ്പിച്ച ഹർജി ജാർഖണ്ഡ്‌ ഹൈക്കോടതി തള്ളി. തുടർന്നാണ്‌, സുപ്രീംകോടതിയെ സമീപിച്ചത്‌.

ഹർജി പരിഗണിച്ച കോടതി ഇഡിയുടെ നിലപാട്‌ അറിഞ്ഞശേഷം 20ന്‌ കേസ്‌ പരിഗണിക്കാമെന്നറിയിച്ചു.എന്നാൽ, ഹേമന്ത്‌സോറനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽസിബൽ കേസ്‌ മാറ്റുന്നതിനെ ശക്തമായി എതിർത്തു. സുപ്രീംകോടതി നിർദേശിച്ച പ്രകാരമാണ്‌ ഹേമന്ത്‌സോറൻ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്‌.

അവർ രണ്ടുമാസത്തോളം ഹർജിയിൽ ഉത്തരവിറക്കാതെ പിടിച്ചുവച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ നിർണായക ഘട്ടങ്ങളിലേക്ക്‌ കടക്കുന്നതിനാൽ ഉടൻ തീരുമാനമെടുത്തില്ലെങ്കിൽ ഹർജിയുടെ പ്രസക്തി നഷ്ടപ്പെടുമെന്നും ‑സിബൽ വാദിച്ചു. ഇതോടെ, പരമാവധി 17ന്‌ പരിഗണിക്കാമെന്ന്‌ സുപ്രീംകോടതി അറിയിച്ചു.

Eng­lish Summary:
Elec­tion cam­paign: Hemant Soran in the Supreme Court with the demand to grant inter­im bail

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.