19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 13, 2024
December 10, 2024
November 21, 2024
November 4, 2024
November 2, 2024
October 31, 2024
October 30, 2024
October 26, 2024
October 25, 2024

തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികൾ എടുത്തുമാറ്റണം: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
May 6, 2024 7:18 pm

തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാപിച്ച പ്രചരണ സാമഗ്രികളെല്ലാം എത്രയും വേഗം എടുത്ത് മാറ്റി, പരിസ്ഥിതി സൗഹൃദപരമായി സംസ്കരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാർട്ടി ഘടകങ്ങളോട് നിർദേശിച്ചു. ഇക്കാര്യത്തിൽ പാർട്ടികളും മുന്നണികളും തമ്മിൽ ഒരു മത്സരബുദ്ധി ഉണ്ടാകുന്നത് സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. 

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായ കൊടും ചൂടിൽ, രാജ്യമാകെ പൊള്ളി പൊറുതി മുട്ടുമ്പോൾ ഇക്കാര്യത്തിൽ മുൻകൈ എടുക്കാൻ തദ്ദേശ സ്വയംഭരണ സമിതികൾക്ക് കഴിയണം. സമൂഹത്തോടുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കടമയുടെ ഭാഗമാണിതെന്ന് ബിനോയ് വിശ്വം സിപിഐ പ്രവർത്തകരെ ഓർമ്മപ്പെടുത്തി. 

Eng­lish Sum­ma­ry: Elec­tion cam­paign mate­ri­als should be removed: Binoy Vishwam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.