22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024

ഗുരുജനങ്ങളുടെ അനുഗ്രഹ നിറവിൽ ജെയ്ക് സി തോമസ്

web desk
കോട്ടയം
August 19, 2023 7:25 pm

പ്രചാരണ തിരക്കിനിടയിലും മാതൃ വിദ്യാലയത്തിൽ ഓടിയെത്തി ഗുരുജനങ്ങളുടെ അനുഗ്രഹം തേടി പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് . വാഹനം സ്കൂൾ ഗേറ്റിന് പുറത്തിട്ട് ഗിരിദീപം ബഥനി സ്കൂളിന്റെ പടി കയറി എത്തുന്ന ജയ്ക്കിനെ കണ്ട് ഇതാണ് സ്ഥിരം ശൈലി എന്ന് പ്രിൻസിപ്പാൾ ഫാ. സൈജു കുര്യൻ ഓർമ്മിപ്പിച്ചപ്പോൾ ജെയ്കിന്റെ മറുപടി ഇങ്ങനെ. നഴ്സറി കാലം മുതൽ പ്ലസ്ടു വരെ നീണ്ട പതിനാല് വർഷക്കാലം ഞാൻ ചിലവഴിച്ച ഇടമാണ്. ഇങ്ങോട്ടേയ്ക്കുള്ള ഒരോ വരവിലും പഴയ സ്കൂൾ കാലം ഓർമ്മ വരും പണ്ട് നടന്ന് ഈ പടികടന്നെത്തുന്ന ഓർമ്മകളും …

പറഞ്ഞ് നിറത്തുമ്പോഴേക്കും മാധ്യമ പ്രവർത്തകരെത്തി ചുറ്റും കൂടി, സ്കൂൾ വിശേഷങ്ങൾ തേടി അവരോടായി ജെയ്ക് തുടർന്നു, ഏറെ പ്രിയപ്പെട്ട ഇടമാണിത്… ആദ്യമായി പ്രസംഗിച്ചതും സ്റ്റേജിൽ കയറിയതും കവിത എഴുതിയതും എല്ലാം ഇവിടാണ്. വലിയ കരുതലും സ്നേഹവും നൽകിയ ഗുരുജനങ്ങളുടെ സ്നേഹം മറക്കാനാവില്ല. തങ്ങളുടെ വിദ്യാലയത്തിലെ സമർത്ഥനായ വിദ്യാർത്ഥി കേരളമാകെ അറിയപ്പെടുന്ന യുവ നേതാവായി വളർന്നതിലെ സന്തോഷം ജെയ്ക്കിന്റെ ഗുരുജനങ്ങളും പങ്കുവച്ചു.

ബിനു പി ജോർജ്ജ്, ബിന്ദു സുരേഷ്, ശോഭ ഷിബു, അഞ്ജന കെ എൻ പുതുപ്പള്ളിയിലെ വോട്ടർമാർ കൂടിയായിട്ടുള്ള അധ്യാപകർ സ്ഥാനാർത്ഥിക്ക് നിറഞ്ഞ മനസോടെ വിജയാശംസകൾ നേർന്നു. ഇടയ്ക്ക് മ്യൂസിക് ക്ലബ്ബിലും അൽപ്പനേരം ചെലവഴിച്ചു. ചുറ്റും കൂടിയവരോടെല്ലാം കുശലം പറഞ്ഞും സൗഹൃദം പുതുക്കിയും ഏവരുടെയും മനംനിറച്ചാണ് സ്ഥാനാർത്ഥി അടുത്ത പ്രചാരണ കേന്ദ്രത്തിലേക്ക് നീങ്ങിയത്.

പരാതികൾക്ക് പരിഹാരം ഉറപ്പ് നൽകി ജെയ്ക് സി തോമസ്

ജയിച്ചാൽ ഞങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുമോ? പാറമടയാണ് ഇവിടെ കുടിവെള്ളത്തിന് ഞങ്ങളുടെ ആശ്രയം ഗൃഹസന്ദർശനത്തിന്റെ ഭാഗമായി പുതുപ്പള്ളി പൊങ്ങമ്പാറ പ്രദേശത്തെത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിനോട് നാട്ടുകാരുടെ ചോദ്യം.

തീർച്ചയായും ശ്രമിക്കും. നമ്മൾ ഒന്നിച്ച് ശ്രമിച്ചാൽ നടക്കാത്തതെന്ത്. ചെറു പുഞ്ചിരിയോടെ സ്ഥാനാർത്ഥിയുടെ മറുപടി. ഈ വാക്കുകളിൽ ഞങ്ങൾക്ക് വിശ്വാസമാണ് ഉറപ്പായും കൂടെ ഉണ്ടാവും. നാട്ടുകാരുടെ മറുപടി.

ജനങ്ങളുടെ പരാതികൾ ശ്രദ്ധാപൂർവം കേട്ടും തന്നാലാവുന്ന പരിഹാരം ഉറപ്പ് നൽകിയുമായിരുന്നു പുതുപ്പള്ളിയിലെ ഗൃഹസന്ദർശനം. കുടി വെള്ളപ്രശ്നം, റോഡുകളുടെ ശോച്യാവസ്ഥ തുടങ്ങി നാട്ടുകാർ ഉന്നയിച്ച ഓരോ പ്രശ്നത്തിലും നിലവിലെ സ്ഥിതിയും കാരണങ്ങളും പരിഹാര സാധ്യതകളും ഒക്കെ പങ്കുവച്ചായിരുന്നു സ്ഥാനാർത്ഥിയുടെ ഗൃഹസന്ദർശനം. സ്കൂളുകൾ, കോളജുകൾ, ആരാധനാലയങ്ങൾ, തൊഴിലിടങ്ങൾ എല്ലായിടത്തും ഓടിയെത്തിയ സ്ഥാനാർത്ഥിക്ക് ലഭിച്ചത് സ്നേഹോഷ്മള സ്വീകരണം.

പൂമറ്റം പള്ളിയില്‍ “സ്റ്റാര്‍” ആയി ജെയ്ക്

പൂമറ്റം സെന്റ് ആന്റണീസ് ചർച്ച് സന്ദർശിക്കുവാനെത്തിയ സ്ഥാനാർത്ഥിയെ “ജെയ്ക്ക് സ്റ്റാറല്ലേ” എന്ന് പറഞ്ഞു കൊണ്ടാണ് ഇടവക വികാരി ഫാ. ജോഷി കൈതകുളങ്ങര വരവേറ്റത്. അൽപ്പസമയം സൗഹൃദ സംഭാക്ഷണം തുടർന്ന് പെരുങ്കാവ് അസീസി മഠത്തിലേയ്ക്ക് മദർ സുപ്പീരിയർ സിസ്റ്റർ ഡാരിയ നിറ ചിരിയോടെ ജയ്കിനെ സ്വീകരിച്ചു. അൽപ്പ സമയം അവിടെ ചിലവഴിച്ച ശേഷം അടുത്ത ഇടത്തേക്ക്.

പുതുപ്പള്ളി സെഞ്ചുറി പോളിമേഴ്സിലെത്തിയ സ്ഥാനാർത്ഥിക്ക് ചുറ്റും കൂടി തൊഴിലാളികൾ വോട്ട് നമുക്കല്ലേ എന്ന് ചോദ്യത്തിന്, ഉറപ്പാണ് ജയിച്ച് വരും എന്ന് മറുപടി. തുടർന്ന് മാതൃവിദ്യാലയമായ ഗിരിദീപം ബഥനി സ്കൂളിലേക്ക്. അവിടെയും സ്നേഹോഷ്മള സ്വീകരണം. തങ്ങളുടെ സമർത്ഥ്യനായ വിദ്യാർത്ഥിക്ക് വിജയാശംസകൾ നേർന്ന് അനുഗ്രഹം ചൊരിഞ്ഞ് ഗുരു ജനങ്ങൾ. മണർകാട് സെന്റ് മേരീസ് കോളജിലെത്തിയ സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഉജ്ജ്വല സ്വീകരണം. നിറ പുഞ്ചിരിയോടെ വിദ്യാർത്ഥികൾക്കൊപ്പം ചിത്രമെടുത്തും സൗഹൃദം പങ്കുവച്ചും സ്ഥാനാർത്ഥി.

വിവിധ ഡിപ്പാർട്ട്മെന്റുകൾ കയറി അധ്യാപകരെയും അനധ്യാപകരെയും കണ്ട് പരിചയം പുതുക്കിയും കുശലം പറഞ്ഞും മടക്കം. വൈകുന്നേരത്തോടെ വാകത്താനത്തേക്ക് വ്യാപാര സ്ഥാപനങ്ങൾ കയറി വോട്ടഭ്യർത്ഥിച്ച ശേഷം വിവിധ ഇടങ്ങളിൽ നടന്ന എൽഡിഎഫ് കൺവെൻഷനുകളിലേക്ക്. എല്ലായിടത്തും നിറഞ്ഞ സ്നേഹത്തോടെ ചുറ്റും കൂടി ജനക്കൂട്ടം മാറ്റം കൊതിക്കുന്ന പുതുപ്പള്ളി, ഇക്കുറി പുതുചരിത്രമെഴുതും എന്ന് ഉറപ്പാക്കുകയാണ് ജെയിക്കിന്റെ ഗൃഹസന്ദർശനങ്ങൾ.

 

Eng­lish Sam­mury: Jake C Thomas in teacher’s blessings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.