11 January 2026, Sunday

രാഷ്ട്രീയ പാര്‍ട്ടികളെ പഴിചാരി തെരഞ്ഞെടുപ്പ് കമ്മിഷന്‍

എതിർപ്പുകൾ ഉന്നയിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി
Janayugom Webdesk
ന്യൂഡല്‍ഹി
August 16, 2025 10:53 pm

വോട്ടർ പട്ടിക വിവാദത്തില്‍ സുപ്രീം കോടതിയില്‍ തോല്‍വിയേറ്റതിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികളുടെ മേല്‍ പഴിചാരി തെരഞ്ഞെടുപ്പ് കമ്മിഷന്‍.
എതിർപ്പുകൾ ഉന്നയിക്കാനുള്ള അവസരം വോട്ടര്‍മാരും രാഷ്ട്രീയകക്ഷികളും അവരുടെ ഏജന്റുമാരും നഷ്ടപ്പെടുത്തിയെന്ന് കമ്മിഷന്‍ ആരോപിച്ചു. കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം, അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ്, അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കുന്നതിന് വോട്ടർമാർക്കും രാഷ്ട്രീയ പാർട്ടികൾക്കും ഒരു മാസത്തെ മുഴുവൻ സമയവും ലഭ്യമാണ്. ശരിയായ സമയത്ത് ഈ പ്രശ്നങ്ങൾ ശരിയായ മാർഗങ്ങളിലൂടെ ഉന്നയിച്ചിരുന്നെങ്കിൽ തിരുത്താൻ കഴിയുമായിരുന്നു, വോട്ടർ പട്ടികയുടെ സൂക്ഷ്മപരിശോധനയെ സ്വാഗതം ചെയ്യുന്നതായും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
അതേസമയം രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണ ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ വാര്‍ത്താസമ്മേളനം നടത്തും. ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. രാഹുലിന്റെ ആരോപണങ്ങൾ പുറത്തുവന്ന് ഒമ്പത് ദിവസം കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം നൽകിയിരുന്നില്ല. ഇതിനെതിരെ പ്രതിപക്ഷം വലിയ വിമർശനങ്ങള്‍ ഉയർത്തിയിരുന്നു. വോട്ട് മോഷണം രാജ്യശ്രദ്ധയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി രാഹുൽ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും നേത്യത്വത്തിൽ ഇന്ന് ബിഹാറിൽ നിന്ന് ‘വോട്ടർ അധികാർ യാത്ര’ പര്യടനം ആരംഭിക്കുന്നുണ്ട്.

Eng­lish sum­ma­ry: Elec­tion Com­mis­sion blames polit­i­cal parties
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.