17 December 2025, Wednesday

Related news

December 15, 2025
December 13, 2025
November 21, 2025
November 16, 2025
November 15, 2025
November 6, 2025
September 20, 2025
September 19, 2025
August 14, 2025
August 11, 2025

രാജ്യത്തെ 334 പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍;സംസ്ഥാനത്ത് ഒഴിവാക്കിയത് 7 പാര്‍ട്ടികളെ

Janayugom Webdesk
ന്യൂഡല്‍ഹി
August 9, 2025 3:40 pm

രാജ്യത്താകെ 334 പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. അംഗീകാരം ഇല്ലാത്ത പാര്‍ട്ടികളെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഇതോടെ സംഭാവനകള്‍ സ്വീകരിക്കാനുള്ള അനുമതിയും ആദായ നികുതി ഇളവും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങല്‍ നഷ്ടമാകും സംസ്ഥാനത്ത് ഒഴിവാക്കിയത് 7 പാര്‍ട്ടികളെ.

ഒഴിവാക്കിയതില്‍ അര്‍എസ് പി (ബി), ആര്‍എസ് പി (എം) സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി, സെക്കുലര്‍ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സെക്കുലര്‍, നേതാജി ആദര്‍ശ് പാര്‍ട്ടി എന്നിവയുടെ അംഗീകാരമാണ് റദ്ദാക്കിയത്.

2019 മുതല്‍ ആറുവര്‍ഷമായി ഒരു തെരഞ്ഞെടുപ്പിലും മല്‍സരിക്കാത്ത പാര്‍ട്ടികള്‍ക്കെതിരെയാണ് നടപടിയെന്നും പാര്‍ട്ടികള്‍ക്ക് എവിടെയും ഓഫീസുകള്‍ സ്ഥാപിക്കാന്‍ സാധിച്ചില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.2854 രജിസ്‌ട്രേഡ് പാര്‍ട്ടികളില്‍ നിന്നാണ് 334 പാര്‍ട്ടികളെ റദ്ദാക്കിയത്. ഇതോടെ ആറ് ദേശിയ പാര്‍ട്ടികളും 67 സംസ്ഥാന പാര്‍ട്ടികളുമായി രജിസ്‌ട്രേഡ് പാര്‍ട്ടികളുടെ എണ്ണം 2520 ആയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.