ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടയില്‍ യുവമോര്‍ച്ച നേതാവ് തേജസ്വി സൂര്യക്കെതിരെ കേസെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍.മതം പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപ്പെട്ടിരിക്കുന്നത്. ബംഗളൂരു സൗത്തിലെ ബിജെപി സ്ഥാനാര്‍ഥി കൂടിയാണ് തേജസ്വി സൂര്യ.
ബിജെപി സ്ഥാനാര്‍ത്ഥി മതം പറഞ്ഞ് വോട്ട് പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസര്‍ മൈക്രോബ്ലോഗിങ് വെബ്സൈറ്റിലൂടെ പറഞ്ഞു. ബംഗളൂരുവിലെ ജയനഗര്‍ പൊലീസ് സ്റ്റേഷനിലാണ് തേജസ്വി സൂര്യക്കെതിരെയുള്ള കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് കേസിനാസ്പദമായ പ്രധാന തെളിവെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സമാന സംഭവത്തില്‍ ചിക്കബെല്ലാപുര സ്ഥാനാര്‍ത്ഥി കെ. സുധാകറിനുമെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തു.തേജസ്വി സൂര്യക്കെതിരെ 123 (3) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കെ.സുധാകറിനെതിരെ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കാനും അനാവശ്യ സ്വാധീനം ചെലുത്താനും ശ്രമിച്ചതിനുമാണ് കേസ്.
English Summary:
Election commission has filed a case against BJP candidate Tejaswi Surya for taking votes on the basis of religion
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.