13 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 10, 2025
April 10, 2025
April 9, 2025
April 9, 2025
April 8, 2025
April 7, 2025
April 4, 2025
April 3, 2025
April 1, 2025
April 1, 2025

കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് അക്ബറിനെതിരെയുള്ള പരാമര്‍ശം; ആസാം മുഖ്യമന്ത്രി ബിശ്വശര്‍മ്മക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

Janayugom Webdesk
ന്യൂഡല്‍ഹി
October 27, 2023 12:47 pm

അക്ബര്‍ പരാമര്‍ശത്തില്‍ ആസാം മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. ചത്തീസ്ഗഢിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ആസാം മുഖ്യമന്ത്രി ബിശ്വ ശര്‍മ്മയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. 

ഏക മുസ്ലീം മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ മുഹമ്മദ് അക്ബറിനെ കടന്നാക്രമിച്ചുകൊണ്ട് ശർമ്മ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു, അക്ബറിനെ എത്രയും വേഗം പുറത്താക്കിയില്ലെങ്കിൽ അമ്മയുടെ (കൗശല്യയുടെ) നാട് അശുദ്ധമാകുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. തെരഞ്ഞെടുപ്പിന്‍റെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നോട്ടീസ് അയച്ചത് തിങ്കളാഴ്ച വൈകിട്ട് അഞ്ചിനകം മറുപടി തരണമെന്നാണ് ബിജെപി നേതാവിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒക്ടോബർ 18 ന് ഛത്തീസ്ഗഡിലെ കവർധയിൽ നടന്ന പൊതുയോഗത്തിൽ ശർമ്മ അക്ബറിനെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസിൽ നിന്ന് ഒക്ടോബർ 19 ന് പരാതി ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കുമായി മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി കമ്മീഷന്‍ നോട്ടീസിൽ അറിയിച്ചു. ശർമ്മയുടെ പ്രസംഗം 1951‑ലെ എംസിസി, ആർപി നിയമത്തിന്റെ വ്യവസ്ഥയുടെ ലംഘനമാണെന്ന് കണ്ടെത്തി.

Eng­lish Summary
Elec­tion Com­mis­sion notice to Assam Chief Min­is­ter Biswashar­ma for his remarks against Con­gress leader Muham­mad Akbar

You may also like this video:

YouTube video player

TOP NEWS

April 13, 2025
April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.