
വ്യാജ വോട്ടര്‍മാരെ ചേര്‍ത്ത് തെരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് ബിജെപി മൂന്നാമതും കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതെന്ന ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. രാഹുലിന്റെ കണ്ടെത്തലുകളും കമ്മീഷനെതിരായ ആരോപണങ്ങളും ശരിയാണെന്ന് വിശ്വസിക്കുന്നെങ്കില്‍, ജനപ്രാതിനിധ്യ നിയമപ്രകാരം സത്യവാങ്മൂലം നല്‍കാമെന്നും വോട്ടര്‍പട്ടികയില്‍ വ്യാജമായി ചേര്‍ത്തതും തെറ്റായി ഒഴിവാക്കിയതുമായ പേരുകളുടെ പട്ടിക നല്‍കാമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.
സത്യവാങ്മൂലം നല്‍കിയില്ലെങ്കില്‍ ആരോപണങ്ങളിലും കണ്ടെത്തലുകളിലും അദ്ദേഹം വിശ്വസിക്കുന്നില്ലെന്നാണ് അര്‍ത്ഥം. അങ്ങനെയെങ്കില്‍ രാജ്യത്തോട് ക്ഷമാപണം നടത്തണമെന്നും അവര്‍ പറയുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരാണ് സത്യവാങ്മൂലവും വോട്ടര്‍ പട്ടികയും നല്‍കാന്‍ രാഹുലിനോട് ആവശ്യപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.