22 January 2026, Thursday

Related news

January 21, 2026
January 17, 2026
January 12, 2026
January 1, 2026
December 29, 2025
December 27, 2025
December 24, 2025
December 23, 2025
December 21, 2025
December 19, 2025

ബിഎല്‍ഒയുടെ മരണത്തിന് പിന്നില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അമിതജോലി സമ്മര്‍ദ്ദം: ജോയിന്റ് കൗണ്‍സില്‍

Janayugom Webdesk
തിരുവനന്തപുരം
November 16, 2025 4:12 pm

പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്തത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടിച്ചേല്‍പ്പിച്ച അമിത ജോലി സമ്മര്‍ദ്ദം മൂലമാണെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ് സജീവും ജനറല്‍ സെക്രട്ടറി കെ പി ഗോപകുമാറും പ്രസ്താവനയില്‍ പറഞ്ഞു. മരണമടഞ്ഞ ജീവനക്കാരന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ ജോയിന്റ് കൗണ്‍സില്‍ പങ്കുചേരുന്നുവെന്നും അവര്‍ അറിയിച്ചു. ഒരു ബൂത്തില്‍ 750 മുതല്‍ 1450 വരെ വോട്ടര്‍മാരുണ്ട്.

ഇവരെ നേരില്‍കണ്ട് ഫോറം വിതരണം ചെയ്ത് അവ പൂരിപ്പിക്കാന്‍ സഹായിച്ച്, മനുഷ്യസാധ്യമല്ലാത്ത സമയപരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കണം എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മര്‍ദ്ദപ്പെടുത്തുന്നത്. ബി എല്‍ ഒ മാരുടെ സൂപ്പര്‍വൈസര്‍മാരായി പ്രവര്‍ത്തിക്കുന്നത് വില്ലേജുകളിലെ ജീവനക്കാരാണ്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടത്തിപ്പ് ചുമതലയും . ഇലക്ഷന്‍ പട്ടിക പുനഃ പരിശോധനയുടെ പരിപൂര്‍ണ ചുമതലയും റവന്യൂ വകുപ്പിനാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ എസ്ഐആര്‍ മാറ്റി വയ്ക്കണമെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസറോട് ആവശ്യപ്പെട്ടിരുന്നതാണ് എന്നാല്‍ അത് പരിഗണിക്കാന്‍ കഴിയില്ല എന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും എന്ന മറുപടിയാണ് സംസ്ഥാന ഇലക്ടറല്‍ ഓഫീസര്‍ സംഘടനയ്ക്ക് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ജോയിന്റ് കൗണ്‍സില്‍ നിവേദനം നല്‍കിയിട്ടുണ്ട്.

ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കും വിധം അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്ന ഇലക്ഷന്‍ കമ്മിഷന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് (17–11-2025) സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫിസിലേക്കും എല്ലാ ജില്ലാ ഇലക്ടറല്‍ ഓഫിസറുടെ ഓഫിസുകളിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ജോയിന്റ് കൗണ്‍സില്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.