22 January 2026, Thursday

തെരഞ്ഞെടുപ്പ് തോൽവി; അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
December 3, 2023 8:20 pm

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് പിന്നാലെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് തല്‍സ്ഥാനത്തുനിന്നും രാജിവെച്ചു. രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്രയ്ക്ക് ഗെഹ്ലോട്ട് രാജിക്കത്ത് സമർപ്പിച്ചു. 107 സീറ്റുകൾ നേടിയ ബിജെപി രാജസ്ഥാനിൽ അടുത്ത സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുകയാണ്. കോൺഗ്രസാകട്ടെ വെറും 60 സീറ്റിൽ ഒതുങ്ങി.

രാജസ്ഥാനിലെ റിവോൾവിംഗ് ഡോർ ട്രെൻഡ് തകർക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന 72‑കാരനായ ഗെലോട്ട് നേരത്തെ തന്നെ പരാജയം സമ്മതിച്ചിരുന്നു. കോൺഗ്രസിനുണ്ടായ തിരിച്ചടി “എല്ലാവർക്കും അപ്രതീക്ഷിതമായിരുന്നു” എന്നും രാജിവെച്ചെങ്കിലും അവസാന ശ്വാസം വരെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

Eng­lish Sum­ma­ry: Elec­tion defeat; Ashok Gehlot resigns as Chief Min­is­ter of Rajasthan

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.