
തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ പൊതു നിരീക്ഷകരെ നിയോഗിച്ചു. ഐഎഎസ്, ഐഎഫ്എസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്.
സുനീൽ പാമിഡി ഐഎഫ്എസ്-തിരുവനന്തപുരം, സബിൻ സമീദ് ഐഎഎസ്-കൊല്ലം, ഡോ. റെജിൽ എം സി ഐഎഎസ്-പത്തനംതിട്ട, ഹിമ കെ ഐഎഎസ്-ആലപ്പുഴ, ഡോ. ബിനു ഫ്രാൻസിസ് ഐഎഎസ്-കോട്ടയം, രാജു കെ ഫ്രാൻസിസ് ഐഎഫ്എസ്-ഇടുക്കി, ഷാജി വി നായർ ഐഎഎസ്-എറണാകുളം, നിസാമുദീൻ എ ഐഎഎസ്-തൃശൂർ, നരേന്ദ്രനാഥ് വേളൂരി ഐഎഫ്എസ്-പാലക്കാട്, പി കെ അസിഫ് ഐഎഫ്എസ്-മലപ്പുറം, ജോസഫ് തോമസ് ഐഎഫ്എസ്-കോഴിക്കോട്, ടി അശ്വിൻ കുമാർ ഐഎഫ്എസ്-വയനാട്, ആർ കീർത്തി ഐഎഫ്എസ്-കണ്ണൂർ, ഡോ. ഹരികുമാർ കെ ഐഎഎസ്-കാസർകോട് എന്നിവരെയാണ് നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്.
തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെലവുകൾ നിരീക്ഷിക്കുന്നതിനായുള്ള നിരീക്ഷകരെയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ചു. ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരെയാണ് ചെലവ് നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്. നവംബർ 25 മുതൽ അതത് ജില്ലയിലെ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയാണ് ഇവർക്ക് ഡ്യൂട്ടി. നിരീക്ഷകരുടെ വിവരങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ് സൈറ്റായ www. sec. kerala. gov. in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.