27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 21, 2025
April 20, 2025
April 20, 2025
April 19, 2025
April 18, 2025
April 16, 2025
April 15, 2025
April 15, 2025
April 14, 2025

തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

Janayugom Webdesk
കൊച്ചി
October 30, 2024 5:46 pm

തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്. തൃശൂരിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സുരേഷ്‌ഗോപി തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിച്ചില്ല എന്ന് കാണിച്ച് എഐവൈഎഫ് തൃശൂർ ജില്ലാ പ്രസിഡന്റ് എ എസ് ബിനോയ് നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. 

വോട്ടർന്മാർക്ക് സുരേഷ്‌ഗോപി വിവിധ ഓഫറുകൾ നൽകിയതായും മതചിഹ്നങ്ങൾ ഉപയോഗിച്ചതായും ഹർജിയിൽ പറയുന്നു . കൂടാതെ കോളനികൾ കേന്ദ്രികരിച്ച് ബിജെപി പ്രവർത്തകർ വോട്ടിനായി പണവും നൽകി. ഇതിനാൽ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നായിരുന്നു ഹർജി. സുരേഷ്‌ഗോപി മൂന്ന് ആഴ്ചക്കുള്ളിൽ മറുപടി നൽകണമെന്ന് കോടതി നോട്ടീസിൽ പറയുന്നു . 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.